അബൂദബി: ബുധനാഴ്ച നടന്ന മുംബൈ ഇന്ത്യൻസ്-റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ മത്സരത്തിൽ ഇരുടീമുകൾക്കിടയിലുമുണ്ടായിരുന്ന വ്യത്യാസം സൂര്യകുമാർ യാദവായിരുന്നു. ഒരറ്റത്ത് വിക്കറ്റുകൾ വീണപ്പോഴും ശാന്തമായി അടിച്ചുതകർത്ത സൂര്യകുമാർ യാദവിെൻറ (43 പന്തിൽ 79) മികവിൽ മുംബൈ അഞ്ച് വിക്കറ്റിന് വിജയിച്ചിരുന്നു.
മത്സരത്തിന് പിന്നാലെ സൂര്യകുമാറിനെ സ്ളെഡ്ജ് ചെയ്യുന്ന വിരാട് കോഹ്ലിയുടെ ദ്യശ്യം സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. സൂര്യകുമാർ മികച്ച ഫോമിൽ നിൽക്കെ 13ാം ഓവറിൽ സമീപത്തെത്തിയായിരുന്നു കോഹ്ലിയുടെ 'പ്രകടനം. കോഹ്ലിയുടെ പ്രകോപനത്തിൽ വീഴാതെ ശാന്തനായി നിന്ന സൂര്യകുമാറിന് അഭിനന്ദനവുമായി നിരവധി പേരെത്തി.
2018 ഐ.പി.എല്ലിൽ 512ഉം 2019 ൽ 424ഉം 2020ൽ 350ഉം റൺസെടുത്തിട്ടും സൂര്യകുമാറിന് ഇന്ത്യൻ ടീമിലേക്ക് ഇനിയും വിളിയെത്തിയിട്ടില്ല. 30കാരനായ താരം ചൊവ്വാഴ്ച പ്രഖ്യാപിച്ച ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ടീമിലും ഇടംപിടിച്ചിരുന്നില്ല.
മത്സരശേഷം മുംബൈ നായകൻ കീറൻ പൊള്ളാർഡ് ഇന്ത്യൻ ടീമിൽ കളിക്കാനുള്ള സൂര്യകുമാറിെൻറ അടങ്ങാത്ത ആഗ്രഹം തുറന്നുപറയുകയും ചെയ്തു. സൂര്യകുമാർ യാദവിനെ ഇനിയും ടീമിലെടുക്കാത്തതെന്താണെന്ന ചോദ്യവുമായി മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ് അടക്കമുള്ളവരും എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.