ദുബൈ: ഇന്ത്യൻ ട്വൻറി20 ടീമിെൻറ നായകസ്ഥാനം ലോകകപ്പിനുശേഷം ഒഴിയുമെന്ന് പ്രഖ്യാപിച്ച വിരാട് കോഹ്ലി ഐ.പി.എൽ ടീം റോയൽ ചലഞ്ചേഴ്സ് ബംഗളൂരു (ആർ.സി.ബി) ക്യാപ്റ്റൻ സ്ഥാനത്തുനിന്നും മാറുന്നു. ഐ.പി.എൽ 14ാം സീസണിനുശേഷം നായകപദവി ഒഴിയുമെന്ന് കോഹ്ലി പ്രഖ്യാപിച്ചു.
'ആർസിബിയുടെ ക്യാപ്റ്റനെന്ന നിലയിൽ ഇത് എന്‍റെ അവസാന ഐ.പി.എൽ ആയിരിക്കും. എന്‍റെ അവസാന ഐ.പി.എൽ മത്സരം കളിക്കുന്നതുവരെ ഞാൻ ഒരു ആർ.സി.ബി കളിക്കാരനായി തുടരും. എന്നിൽ വിശ്വസിക്കുകയും എന്നെ പിന്തുണക്കുകയും ചെയ്ത എല്ലാ ആർ.സി.ബി ആരാധകർക്കും നന്ദി' -കോഹ്ലി പറഞ്ഞു.
കഴിഞ്ഞയാഴ്ചയാണ് ഇന്ത്യൻ ട്വൻറി20 ടീമിെൻറ നായകസ്ഥാനം ലോകകപ്പിനുശേഷം ഒഴിയുമെന്ന് കോഹ്ലി പ്രഖ്യാപിച്ചത്. ഐ.പി.എല്ലിൽ വർഷങ്ങളായി ബംഗളൂരു റോയൽ ചലഞ്ചേഴ്സിനെ നയിച്ചിട്ടും കിരീടം നേടിക്കൊടുക്കാനാവാത്തതും ഏകദിനത്തിലും ട്വൻറി20യിലും ഇന്ത്യക്ക് പ്രധാന ട്രോഫികളൊന്നും സമ്മാനിക്കാനാവാത്തതും കോഹ്ലിക്ക് തിരിച്ചടിയായിരുന്നു. 45 ട്വൻറി20 കളിൽ 27 വിജയമാണ് കോഹ്ലിയുടെ അക്കൗണ്ടിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.