ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ 100 വിജയങ്ങൾ തികക്കുന്ന മൂന്നാമത്തെ ടീമായി കൊൽക്കത്ത നൈറ്റ്റൈഡേഴ്സ്. ഞായറാഴ്ച സൺറൈസേഴ്സ് ഹൈദരാബാദിനെ 10 റൺസിന് തോൽപിച്ചാണ് കൊൽക്കത്ത നേട്ടം സ്വന്തമാക്കിയത്.
മുംബൈ ഇന്ത്യൻസും (120) ചെെന്നെ സൂപ്പർ കിങ്സുമാണ് (105) ഐ.പി.എൽ മത്സര വിജയങ്ങളുടെ കാര്യത്തിൽ സെഞ്ച്വറിയടിച്ച മുൻടീമുകൾ. ആദ്യം ബാറ്റുചെയ്ത് 188 റൺസ് ലക്ഷ്യം മുന്നോട്ടുവെച്ച കൊൽക്കത്ത ഹൈദരാബാദിനെ 20 ഓവറിൽ അഞ്ചിന് 177ൽ ഒതുക്കി.
കളിച്ച ഏക മത്സരം വിജയിച്ച് വിലപ്പെട്ട രണ്ടുപോയന്‍റ് സ്വന്തമാക്കിയ കെ.െക.ആർ രണ്ടാം സ്ഥാനത്താണ്. ചെന്നൈ സൂപ്പർകിങ്സിനെ മികച്ച റൺറേറ്റിൽ തോൽപിച്ച ഡൽഹി കാപിറ്റൽസാണ് ഒന്നാമത്. ഐ.പി.എല്ലിന്‍റെ 2012, 2014 സീസണുകളിൽ ജേതാക്കളായിരുന്നു കൊൽക്കത്ത.
ചൊവ്വാഴ്ച ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ രോഹിത് ശർമ നയിക്കുന്ന മുംബൈ ഇന്ത്യൻസാണ് െകാൽക്കത്തയുടെ എതിരാളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.