അസ്സലായി റസൽ; വെടിക്കെട്ടില്ല, നനഞ്ഞ സ്​കോറുമായി മുംബൈ

ചെന്നൈ: രണ്ടാം മത്സരത്തിലും മികച്ച സ്​കോർ പടുത്തുയർത്താനാകാതെ മുംബൈ ഇന്ത്യൻസ്​. കണിശതയോടെ പന്തെറിഞ്ഞ കൊൽക്കത്ത ബൗളർമാർക്ക്​ മുന്നിൽ പതറിയ മുംബൈ നിരക്ക്​ 9 വിക്കറ്റ്​ നഷ്​ടത്തിൽ 152 റൺസെടുക്കാനേ സാധിച്ചുള്ളൂ. വെറും 15 റൺസ്​ വഴങ്ങി അഞ്ചുവിക്കറ്റെടുത്ത കരീബിയൻ ആൾറൗണ്ടർ ആന്ദ്രേ റസലാണ്​ മുംബൈയെ ചുരുട്ടിക്കൂട്ടിയത്​. 36പന്തിൽ 56 റൺസെടുത്ത സൂര്യകുമാർ യാദവും 32 പന്തിൽ 43 റ​െൺസടുത്ത നായകൻ രോഹിത്​ ശർമയുമാണ്​ മുംബൈക്കായി തിളങ്ങിയത്​.


രണ്ട്​ റൺസെടുത്ത ക്വിന്‍റൺ ഡിക്കോക്കിന്‍റെ വിക്കറ്റാണ്​ മുംബൈക്ക്​ ആദ്യം നഷ്​ടമായത്​. തുടർന്ന്​ ഒത്തുചേർന്ന രോഹിതും സൂര്യകുമാറും ചേർന്ന്​ മുംബൈയെ എടുത്തുയർത്തി. പക്ഷേ ഭദ്രമായ നിലയിലെത്തും മു​േമ്പ ഇരുവരും മടങ്ങി. ഇഷാൻ കിഷൻ ഒരു റൺസുമായി പുറത്തായതിന്​ ​പിന്നാലെയെത്തിയ കൂറ്റനടിക്കാരായ ഹാർദിക്​ പാണ്ഡ്യ 15ഉം കീറൺ പൊള്ളാർഡ്​ അഞ്ചും റൺസെടുത്ത്​ പുറത്തായതാണ്​ മുംബൈക്ക്​ വിനയായത്.


തുടക്കത്തിൽ സ്​പിന്നർമാരെ ഉപയോഗിച്ച്​ വരിഞ്ഞുമുറുക്കുകയും കൃത്യമായ ഇടവേളകളിൽ ബൗളിങ്​ ചേഞ്ച്​ നടത്തി മുംബൈക്ക്​ മുറിവേൽപ്പിക്കുകയും ചെയ്​ത കൊൽക്കത്ത നായകൻ ഒായിൻ മോർഗൻ തന്‍റെ പണി കൃത്യമായി ചെയ്​തു. അവസാന ഓവറിൽ മാത്രം റസൽ മൂന്നുവിക്കറ്റാണ്​ വീഴ്​ത്തിയത്​. പാറ്റ്​ കുമ്മിൻസ്​ രണ്ടും വരുൺ ചക്രബർത്തി, ഷാക്കിബുൽ ഹസൻാ പ്രസിദ്​ കൃഷ്​ണ എന്നിവർ ഓരോ വിക്കറ്റ്​ വീതവുമെടുത്തു.

Tags:    
News Summary - Kolkata vs Mumbai, ipl 5th Match

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.