പൂനെ: അരങ്ങേറ്റ മത്സരത്തിൽ അതിവേഗ അർധ സെഞ്ച്വറിയുമായി കളം നിറഞ്ഞതിന് പിന്നാലെ നിയന്ത്രണം വിട്ട് കരഞ്ഞ് ക്രുനാൽ പാണ്ഡ്യ. േചട്ടൻ കരയുന്നത് കണ്ടതോടെ ആശ്വാസ വചനങ്ങളുമായി ഹാർദിക് പാണ്ഡ്യ അരികിലെത്തി.
ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യൻ ബാറ്റിങ് കഴിഞ്ഞ ശേഷം സംസാരിക്കവേ ഇത് എന്‍റെ അച്ഛനുള്ളതാണെന്ന് പറഞ്ഞശേഷം ക്രുണാൽ വാക്കുകൾ മുഴുമിക്കാനാകാതെ കരയുകയായിരുന്നു. പാണ്ഡ്യ സഹോദരൻമാരുടെ പിതാവ് ഈ വർഷം ജനുവരിയിലാണ് വിടപറഞ്ഞത്. സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്യാമ്പിലായിരുന്ന ക്രുനാൽ പിതാവിന്‍റെ മരണത്തെ തുടർന്ന് ടൂർണമെന്‍റ് മതിയാക്കി മടങ്ങിയിരുന്നു.
26 പന്തിൽ നിന്നും അർധ സെഞ്ച്വറി കുറിച്ച ക്രുനാലിേന്റത് അരങ്ങറ്റ മത്സരത്തിൽ ഒരു താരം നേടുന്ന ഏറ്റവും വേഗതയേറിയതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.