ന്യൂഡൽഹി: മുംബൈ ഇന്ത്യന്‍സ് ഓള്‍റൗണ്ടര്‍ ക്രുണാല്‍ പാണ്ഡ്യക്കും സ്വർണക്കടത്തോ? വ്യാഴാഴ്ച പുറത്തുവന്ന വാർത്ത കേട്ട് ആരാധകർ ഞെട്ടി. ഐ.പി.എൽ കഴിഞ്ഞ് മുംബൈ വിമാനത്താവളത്തില്‍ ഇറങ്ങിയ താരത്തെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻറലിജന്‍സ് (ഡി.ആര്‍.ഐ.) തടഞ്ഞുവെച്ചതായും ചോദ്യം ചെയ്തതായും വാർത്ത വന്നു.
സംഭവം ശരിയാണെങ്കിലും അത് 'കള്ളക്കടത്തായിരുന്നില്ല'. യു.എ.ഇയില്‍ നിന്ന് താരം തിരിച്ചെത്തിയപ്പോള്‍ കണക്കില്‍പ്പെടുത്താത്ത സ്വര്‍ണാഭരണങ്ങളും മറ്റുപിടിപ്പുള്ള വസ്തുക്കളും നികുതി അടക്കാതെ കൈവശം വെച്ചതിനാലാണ് ഡി.ആര്‍.ഐ ഉദ്യോഗസ്ഥര്‍ തടഞ്ഞത്. നിയമപ്രകാരം അനുവദിക്കാറുള്ള പരിധി കവിഞ്ഞത് താരം ശ്രദ്ധിക്കാതിരുന്നതാണ് വിനയായത്. അമളി തിരിച്ചറിഞ്ഞ താരം ക്ഷമാപണം നടത്തി നികുതി അടക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.