ഓരോ ലോകകപ്പും അവസാനിക്കുന്നത് ഒരുപിടി താരങ്ങളുടെ കൊഴിഞ്ഞുപോകലോടെയായിരിക്കും. അതുപോലെ തന്നെ, ഓരോ ലോകകപ്പ് നടക്കുേമ്പാഴും ഒരുപിടി താരങ്ങളുടെ അഭാവം നമുക്ക് നേരിട്ട് അനുഭവിക്കാനും കഴിയും. ഈ ലോകകപ്പിൽ ക്രിക്കറ്റ് ഫാൻസിന് മിസ് ചെയ്യുന്നവരെ ഒരു ടീമായി തിരിച്ചാൽ എം.എസ്. ധോനിയായിരിക്കും ആ ടീമിെൻറ നായകൻ. എ.ബി ഡിവില്യേഴ്സിെൻറ വെടിക്കെട്ടും ലസിത് മലിംഗയുടെ ആക്ഷനും മുഹമ്മദ് ആമിറിെൻറ തീപാറുന്ന പന്തുമെല്ലാം ഈ ലോകകപ്പിെൻറ നഷ്ടങ്ങളാണ്.
ബാറ്റിങ്ങിൽ ഫോമിലല്ലെങ്കിലും ധോനിയുടെ നായകത്വം വല്ലാതെ മിസ് ചെയ്യുമെന്നുറപ്പ്. ഐ.പി.എല്ലിലെ ചാമ്പ്യൻ ടീമിെൻറ ക്യാപ്റ്റൻ തൊട്ടടുത്ത് നടക്കുന്ന ലോകകപ്പിൽ ഇല്ലെന്നത് ക്രിക്കറ്റ് പ്രേമികളെ സംബന്ധിച്ചിടത്തോളം നിരാശാജനകമാണ്. പ്രായം 41 കഴിഞ്ഞ ധോനി കളത്തിലിറങ്ങില്ലെങ്കിലും ടീമിെൻറ മെൻററായി ഒപ്പമുണ്ടാകുമെന്നതാണ് ആശ്വാസം. മിസിങ് ഇലവെൻറ ഓപണർമാർ ശിഖർ ധവാനും ഫാഫ് ഡ്യൂപ്ലസിയുമായിരിക്കും.
കഴിഞ്ഞ ഐ.പി.എല്ലിലെ ടോപ് സ്കോറർമാരിൽ രണ്ടാമനാണ് ഈ ദക്ഷിണാഫ്രിക്കക്കാരൻ. ഇന്ത്യൻ ടീമിൽ ഇടംപിടിക്കുമെന്ന് പ്രതീക്ഷിച്ച താരമാണ് ശിഖർ ധവാൻ. എന്നാൽ, ടീം പ്രഖ്യാപിച്ചപ്പോൾ ധവാൻ പുറത്തായി. യുവതാരങ്ങൾ കൂടുതൽ ഇടംപിടിച്ചതും ഇടക്കാലത്ത് നിറംമങ്ങിയതുമാണ് ധവാനെ പുറത്തേക്ക് നയിച്ചത്. ഐ.പി.എല്ലിെൻറ ഈ സീസണിൽ ഏറ്റവും കൂടുതൽ റൺസെടുത്ത നാലാമത്തെ താരമാണ്. കാലമെത്ര കഴിഞ്ഞാലും എ.ബി ഡിവില്യേഴ്സിെൻറ കളി എക്കാലവും നഷ്ടം തന്നെയാണ്.
തോറ്റെന്നുറപ്പിച്ച എത്രയോ മത്സരങ്ങളാണ് അയാൾ ഒറ്റക്ക് ജയിപ്പിച്ചത്. ഐ.പി.എല്ലിന് വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച എ.ബി.ഡിയുടെ തീരുമാനം ഏവരെയും െഞട്ടിച്ചതാണ്. 100 ട്വൻറി മത്സരം കളിച്ച എട്ട് താരങ്ങളിൽ ഒരാളായ റോസ് ടെയ്ലറെ ന്യൂസിലൻഡ് ഒഴിവാക്കിയത് പ്രായക്കൂടുതലിെൻറ പേരിലാണ്. കഴിഞ്ഞ വർഷത്തെ പാകിസ്താൻ പരമ്പരക്ക് ശേഷം 37കാരനായ ടെയ്ലറെ പുറത്താക്കിയിരുന്നു. പരിക്കാണ് ബെൻ സ്റ്റോക്സിെൻറ വഴി മുടക്കിയത്. ഐ.പി.എല്ലിൽ കളിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതും മുടങ്ങി. കഴിഞ്ഞ ഏകദിന ലോകകപ്പിൽ ഇംഗ്ലണ്ടിനെ കിരീടത്തിലെത്തിച്ച പോരാട്ടം മറക്കാറായിട്ടില്ല.
സ്റ്റോക്സിനൊപ്പം മിസ് ചെയ്യുന്ന മറ്റൊരു ഓൾറൗണ്ടറാണ് ക്രിസ് മോറിസ്. ബാറ്റിങിൽ അത്ര പ്രതീക്ഷക്ക് വകയില്ലെങ്കിലും മികച്ച ബൗളിങ് പുറത്തെടുത്തിരുന്നു. ചഹലിനെ ടീമിലെടുക്കാത്തത് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരുന്നു. ഐ.പി.എല്ലിലും യു.എ.ഇയിലും മികച്ച ട്രാക്ക് റെക്കോഡുള്ള ചഹൽ വിരാട് കോഹ്ലിയുെട വിശ്വസ്തനുമായിരുന്നു. പേസ് ബൗളർമാരിൽ മിസ് ചെയ്യുന്നത് ഇംഗ്ലണ്ടിെൻറ ജോഫ്ര ആർച്ചറും പാകിസ്താെൻറ മുഹമ്മദ് ആമിറും ശ്രീലങ്കയുടെ ലസിത് മലിംഗയുമാണ്. പാകിസ്താെൻറ ഏറ്റവും വലിയ നഷ്ടമാണ് ആമിറിെൻറ അഭാവം. ടീമിലെ പടലപ്പിണക്കങ്ങളാണ് ആമിറിനെ പുറത്തെത്തിച്ചത്.
ഇന്ത്യയുടെ മത്സരങ്ങളുടെ ടിക്കറ്റുകൾ ഏറെക്കുറെ തീർന്ന അവസ്ഥയിലാണ്. ബുക്കിങ് തുടങ്ങി ആദ്യ ദിനം തന്നെ ഇന്ത്യ- പാകിസ്താൻ മത്സരത്തിെൻറ ടിക്കറ്റ് തീർന്നിരുന്നു. കൂടുതൽ സീറ്റ് അനുവദിക്കാൻ തീരുമാനിച്ചതോടെ വീണ്ടും ടിക്കറ്റ് വിൽപന തുടങ്ങിയെങ്കിലും ഒരു ദിവസം കൊണ്ട് ഇതും തീർന്നു. dubai.platinumlist.net എന്ന വെബ്സൈറ്റ് വഴിയാണ് ടിക്കറ്റ് ലഭിക്കുന്നത്. സൈറ്റിെൻറ ഹോം സ്ക്രീനിൽ തന്നെ ഐ.സി.സി ലോകകപ്പ് ടിക്കറ്റിലേക്കുള്ള ലിങ്ക് കാണാം. ഇവിടെ ക്ലിക്ക് ചെയ്താൽ മത്സരം നടക്കുന്ന ദുബൈ, ഷാർജ, അബൂദബി സ്റ്റേഡിയങ്ങളുടെ ലിസ്റ്റ് വരും. സ്റ്റേഡിയം സെലക്ട് ചെയ്യുന്നതോടെ ഈ സ്റ്റേഡിയങ്ങളിൽ നടക്കേണ്ട മത്സരങ്ങളുടെ ലിസ്റ്റ് കിട്ടും. ഏത് മത്സരമാണ് കാണാൻ ആഗ്രഹിക്കുന്നത് എന്ന് സെലക്ട് ചെയ്ത ശേഷം താഴേക്ക് സ്ക്രോൾ ചെയ്യുക. സീറ്റ് തെരഞ്ഞെടുക്കാനുള്ള ഓപ്ഷൻ ഇവിടെയാണ്. ഗാലറിയുടെ ഘടനയും സീറ്റ് സജ്ജീകരണവും ഇവിടെയുണ്ട്. ഇഷ്ട സീറ്റ് തെരഞ്ഞെടുത്ത ശേഷം ഓൺലൈനായി പണം അടക്കാം. ചില മത്സരങ്ങൾക്ക് രണ്ട് പേരുടെ ഗ്രൂപ്പിന് മാത്രമാണ് ടിക്കറ്റ് അനുവദിക്കുന്നത്. ഇത്തരം മത്സരങ്ങൾക്ക് ടിക്കറ്റെടുക്കുന്നവർ മറ്റൊരാളെയും ചേർത്ത് ടിക്കറ്റെടുക്കുന്നതാവും ഉചിതം.
യു.എ.ഇയിൽ ക്രിക്ലൈഫ് മാക്സ് (CricLife Max) ചാനലാണ് ലോകകപ്പ് തത്സമയം സംപ്രേക്ഷണം ചെയ്യുന്നത്. സ്വിച്ച് ടി.വിയിലും (Switch TV) കളി കാണാം. മൊബൈലിൽ സ്റ്റാർസ്േപ്ല (Starzplay) ആപ്പ് വഴിയാണ് കളിയുടെ സംപ്രേക്ഷണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.