സിഡ്നി: ആദ്യ ഏകദിനത്തിൽ ഗൗതം അദാനിക്കെതിരായ പ്രതിഷേധമായിരുന്നെങ്കിൽ ഇത്തവണ സിഡ്നി ഗ്രൗണ്ട് സാക്ഷിയായത് പ്രണയ മുഹൂർത്തത്തിന്. ഇന്ത്യ-ആസ്ട്രേലിയ മത്സരം പുരോഗമിക്കവേയാണ് ഗാലറിയിലിരുന്ന ഇന്ത്യൻ യുവാവ് ആസ്ട്രേലിയൻ യുവതിയോട് വിവാഹ അഭ്യർഥന നടത്തിയത്.
ടി.വി ക്യാമറ ഇരുവരിലേക്കും തിരിച്ചതോടെ വിവാഹ അഭ്യർഥനക്ക് ലൈവ് കമൻററിയുമായി. ഇന്ത്യൻ ജഴ്സിയണിഞ്ഞ യുവാവ് സ്നേഹ മോതിരം ആസ്ട്രേലിയൻ യുവതിക്ക് കൈമാറുകയും ചെയ്തു. ഓസീസ്താരം െഗ്ലൻ മാക്സ്വെൽ കൈയ്യടിച്ച് ഇരുവർക്കും ആശംസകൾ നേർന്നു. ഇരുവരുടെയും പേരും വിശദവിവരങ്ങളും പുറത്ത് വിട്ടിട്ടില്ല. വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ രസികൻ കമൻറുകളുമെത്തി. ഏകദിന പരമ്പര നഷ്ടമായാലെന്താ, ഓസ്ട്രേലിയക്കാരിയെ സ്വന്തമാക്കാനായല്ലോ എന്നായിരുന്നു ഒരു കമൻറ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.