ദക്ഷിണാഫ്രിക്കക്കെതിരായ സെഞ്ചൂറിയൻ ടെസ്റ്റിൽ ബാറ്റിങ് തകർച്ച നേരിടുന്ന ഇന്ത്യ ആദ്യ ദിനം സ്റ്റംപെടുത്തപ്പോൾ എട്ട് വിക്കറ്റിന് 208 എന്ന നിലയിലാണ്. ടോപ് ഓർഡർ ബാറ്റാർമാരെല്ലാം പൊരുതാതെ കീഴടങ്ങിയപ്പോൾ വിക്കറ്റ് കീപ്പർ ബാറ്ററായ കെ.എൽ രാഹുൽ മാത്രമാണ് ആശ്വാസമായത്. 105 പന്തുകളിൽ 70 റൺസുമായി രാഹുൽ പുറത്താകാതെ നിന്നു. പത്ത് പന്തുകളിൽ റൺസൊന്നുമെടുക്കാതെ മുഹമ്മദ് സിറാജും കൂടെയുണ്ട്.
ബൗൺസ് നിറഞ്ഞ പിച്ചിൽ ദക്ഷിണാഫ്രിക്കൻ പേസർമാരെ നേരിടൽ ഇന്ത്യൻ ബാറ്റർമാർക്ക് അഗ്നിപരീക്ഷയായായിരുന്നു. 24 റൺസെടുക്കുന്നതിനിടെ മൂന്ന് മുൻനിര വിക്കറ്റുകൾ പോയി തകർന്നടിഞ്ഞ ഇന്ത്യ രാഹുലിന്റെ നേതൃത്വത്തിൽ പതിയെ തിരിച്ചുവരികയായിരുന്നു. പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും പ്രോട്ടീസ് ബൗളർമാർക്ക് ആദ്യം ദിനം രാഹുലിനെ പുറത്താക്കാൻ കഴിഞ്ഞില്ല.
മാർക്കോ യാൻസനും രാഹുലിന്റെ വിക്കറ്റ് വീഴ്ത്താനുള്ള കഠിന ശ്രമത്തിലായിരുന്നു. ചായക്ക് പിരിയുന്നതിന് തൊട്ടുമുമ്പായി പ്രോട്ടീസ് ഇടങ്കയ്യൻ പേസർ രാഹുലിനെ സ്ലെഡ്ജ് ചെയ്തിരുന്നു. യാൻസന്റെ പന്ത് രാഹുൽ പ്രതിരോധിച്ചതിന് പന്നാലെയായിരുന്നു സ്ലെഡ്ജിങ്. എന്നാൽ, കടുത്ത ശരീര ഭാഷയിലുള്ള യാൻസന്റെ ആക്രോശങ്ങളെ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ പുഞ്ചിരിയോടെ നേരിടുകയായിരുന്നു. രാഹുലിന്റെ അത്തരത്തിലുള്ള പ്രതികരണം ആരാധകരുടെ ഹൃദയം കീഴടക്കുകയാണിപ്പോൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.