അഹമദാബാദ്: ഇന്ത്യൻക്രിക്കറ്റ് ടീമിൽ നാല് താരങ്ങൾക്ക് കോവിഡ് ബാധ. ഓപണർമാരായ ശിഖർ ധവാൻ, റുതുരാജ് ഗെയ്ക്‍വാദ്, മധ്യനിര ബാറ്റർ ശ്രേയസ് അയ്യർ എന്നിവർക്കൊപ്പം നെറ്റ് ബൗളർ നവ്ദീപ് സെയ്നിക്കും രോഗം ബാധിച്ചു. മൂന്ന് സേപാർട്ടിങ് സ്റ്റാഫിനും പരിശോധനയിൽ കോവിഡ് പോസിറ്റീവായിട്ടുണ്ട്.
നാലുതാരങ്ങൾക്ക് പോസിറ്റീവായതോടെ മായങ്ക് അഗർവാളിനെ ഏകദിന ടീമിൽ ഉൾപെടുത്തി. ദക്ഷിണാഫ്രിക്കൻ പര്യടനം കഴിഞ്ഞ് തിരിച്ചെത്തിയ ഇന്ത്യൻ ടീം ജനുവരി 31ന് അഹ്മദാബാദിൽ എത്തിയിരുന്നു. വെസ്റ്റിൻഡീസിനെതിരായ പരിമിത ഓവർപരമ്പരകൾക്കായി മൂന്ന് ദിവസം ക്വാറന്റീൻ പൂർത്തിയാക്കിയ ശേഷമാണ് താരങ്ങൾ ആർ.ടി.പി.സി.ആർ പരിശോധനക്ക് വിധേയമായത്.
അഹ്മദാബാദിൽ ഫെബ്രുവരി ആറിന് നടക്കാൻ പോകുന്നത് ഇന്ത്യയുടെ 1000ാമത് ഏകദിനമാണ്. കോവിഡ് ബാധിതരായ താരങ്ങൾ പൂർണരോഗമുക്തി നേടുന്നത് വരെ ഐസൊലേഷനിൽ കഴിയുമെന്ന് ബി.സി.സി.ഐ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.