ഇന്ത്യൻ പേസ് ബൗളർ മുഹമ്മദ് സിറാജിനെ വിമർശിച്ച് മുൻ ആസ്ട്രേലിയൻ നായകൻ മൈക്കിൾ ക്ലാർക്ക്. ഐ.സി.സി. സിറാജിന് പിഴ നൽകണമെന്നാണ് താരം വിമർശിക്കുന്നത്. എൽ.ബി.ഡബ്ല്യു അപ്പീൽ ചെയ്യുന്നതിന് പകരം സിറാജ് നേരെ വിക്കറ്റ് ആഘോഷിക്കുകയാണെന്നാണ് ക്ലാർക്ക് വിമർശിക്കുന്നത്. ആദ്യ രണ്ട് മത്സരത്തിൽ നിന്നുമായി ഒമ്പത് വിക്കറ്റ് സിറാജ് സ്വന്തമാക്കിയിട്ടുണ്ട്.
സിറാജിനെ ഈ ആഘോഷ അപ്പീലുകൾ ശരിയല്ലെന്നും താൻ കളിക്കുന്ന കാലത്ത് ഇതിന് ഐ.സി.സി പിഴ ചുമത്തുമായിരുന്നുവെന്നും ക്ലാർക്ക് പറഞ്ഞു.
'അമ്പയറിനോട് ചോദിക്കാതെ വെറുതെ എൽ.ബി.ഡബ്ല്യു അപ്പീൽ ചെയ്തുകൊണ്ടിരിക്കുന്ന സിറാജിന് ഐ.സി.സി പിഴ ചുമത്തണം. ബാറ്ററുടെ പാഡിൽ പന്ത് എറിഞ്ഞതിന് ശേഷം അവൻ വിക്കറ്റെടുത്തെന്ന നിലയിൽ അവരുടെ അടുത്തേക്ക് ഓടിയടക്കും. ഐ.സി.സി. ഇതിന് ഇതുവരെ പിഴ ചുമത്താത്തത് എനിക്ക് ഞെട്ടലുണ്ടാക്കുന്നുണ്ട്. കാരണം എന്‍റെയൊക്കെ കാലത്ത് എപ്പോഴും ഈ കാര്യത്തിന് പിഴ ലഭിക്കുമായിരുന്നു.
ഹെഡ്-സിറാജ് എന്നിവർ തമ്മിലുള്ള പ്രശ്നത്തേക്കാൾ എന്നെ അലട്ടുന്നത് ഇതാണ്. നിങ്ങൾക്ക് എന്ത് വേണമെങ്കിലും അപ്പീൽ ചെയ്യാം എന്നാൽ തിരിഞ്ഞ് നിന്ന് അമ്പയറോട് ചോദിക്കേണ്ട മര്യാദയുണ്ട്,' ക്ലാർക്ക് പറഞ്ഞു. രണ്ടാം ടെസ്റ്റ് മത്സരത്തിനിടെ മാർനസ് ലബുഷെയ്ൻ നേരെ പന്ത് വലിച്ചെറിഞ്ഞതിനും പിന്നീട് ട്രാവിസ് ഹെഡിന്‍റെ പുറത്താകൽ രോക്ഷത്തോടെ ആഘോഷിതിനും സിറാജ് ചർച്ചയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.