ദുബൈ: ആശങ്കയുടെ കാർമേഘങ്ങൾ നീക്കി ചെന്നൈ സൂപ്പർ കിങ്സ് പരിശീലനത്തിനിറങ്ങി. 14 ദിവസത്തെ ക്വാറെൻറയ്നും മൂന്നാം റൗണ്ട് കോവിഡ് പരിശോധനയും കഴിഞ്ഞാണ് എം.എസ് ധോണിയും സംഘവും വെള്ളിയാഴ്ച വൈകുന്നേരത്തോടെ പരിശീലനം ആരംഭിച്ചത്. നേരത്തെ കോവിഡ് സ്ഥിരീകരിച്ച ദീപക് ചഹർ, ഋതുരാജ് ഗെയ്ക്വാദ്, 11 സേപാർട്ടിങ് സ്റ്റാഫ് എന്നിവർ ഒഴികെയുള്ള സംഘമാണ് പരിശീലനം തുടങ്ങിയത്.
ടീമിൽ കോവിഡ് റിപ്പോർട്ട് ചെയ്തതോടെ ക്വാറൻറീൻ സെപ്റ്റംബർ ഒന്നുവരെ നീട്ടിയിരുന്നു. തുടർന്ന് എല്ലാവരെയും പരിേശാധന നടത്തിയ ശേഷമാണ് കളത്തിലിറങ്ങിയത്. െഎസൊലേഷനിൽ കഴിയുന്ന 13 പേർക്ക് അടുത്തയാഴ്ച 14 ദിവസം പൂർത്തിയാവുന്നതോടെ വീണ്ടും പരിശോധന നടത്തി ഫലം നെഗറ്റിവായാേല ടീമിനൊപ്പം ചേരാൻ കഴിയൂവെന്ന് സി.ഇ.ഒ കാശി വിശ്വനാഥൻ അറിയിച്ചു.
തിരിച്ചടികൾക്കിടയിലാണ് ചെന്നൈ എല്ലാം ഒന്നിൽനിന്നും തുടങ്ങുന്നത്. കോവിഡിെൻറ രൂപത്തിലായിരുന്നു ആദ്യ പ്രഹരമെങ്കിൽ, സീനിയർ താരങ്ങളായ സുരേഷ് റെയ്ന, ഹർഭജൻ സിങ് എന്നിവരുടെ പിൻമാറ്റമായി അടുത്തത്. കരീബിയൻ ലീഗിൽ കളിക്കുന്ന ഇംറാന താഹിർ, മിച്ചൽ സാൻറ്നർ എന്നിവർ ആദ്യ മത്സരങ്ങളിലുണ്ടാവുകയുമില്ല. 19ന് ചെന്നൈ-മുംബൈ ഇന്ത്യൻസ് മത്സരത്തോടെയാണ് സീസൺ ആരംഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.