ചെന്നൈ: ചെന്നൈ സൂപ്പർ കിങ്സിെൻറ കുപ്പായത്തിൽ മറ്റൊരു നാഴികക്കല്ല് കൂടി താണ്ടി എം.എസ് ധോണി. വെള്ളിയാഴ്ച പഞ്ചാബിനെതിരായ മത്സരത്തോടെ ചെന്നൈ സൂപ്പർകിങ്സ് ജഴ്സിയിൽ ധോണിയുടെ മത്സരങ്ങളുടെ എണ്ണം 200 തികച്ചു. 176 ഐ.പി.എൽ മത്സരവും, 24 ചാമ്പ്യൻസ് ലീഗ് ട്വൻറി20 മത്സരങ്ങളും ഉൾപ്പെടെയാണ് 'തലയുടെ' ഇരട്ടസെഞ്ച്വറി. പുണെ സൂപ്പർ ജയൻറ്സിനായി കളിച്ച 30 മത്സരങ്ങളുടെ എണ്ണം കൂടി കണക്കിലെടുത്താൽ ഐ.പി.എല്ലിൽ ധോണിയുടെ മാച്ച് നമ്പർ 206ലെതും. 2016, 2017സീസണിലായി 30 മത്സരങ്ങളാണ് ധോണി പുണെക്കായി കളിച്ചത്. ഒരു ടീമിനായി
ഏറ്റവും കൂടുതൽ ഐ.പി.എൽ മത്സരം കളിച്ച താരമെന്ന റെക്കോഡ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ നായകൻ വിരാട് കോഹ്ലിക്കാണ്. ബാംഗ്ലൂർ കുപ്പായത്തിൽ 194 മത്സരങ്ങളിലാണ് കോഹ്ലി കളത്തിലിറങ്ങിയത്. ചെന്നൈക്കൊപ്പം ധോണിയുടെ 12ാം സീസൺ ആണിത്. തുടക്കം മുതൽ ക്യാപ്റ്റനായുള്ള ധോണിക്കു കീഴിൽ ടീം മൂന്നു തവണ കിരിടവും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.