ലോക ക്രിക്കറ്റിൽ അഞ്ചു റെക്കോർഡുകൾ സ്വന്തം പേരിലാക്കിയാണ് ധോണിയെന്ന മഹാനായ താരം പടിയിറങ്ങുന്നത്. ഒരു വർഷം മുമ്പ് ലോകകപ്പ് സെമിഫൈനലിൽ ന്യൂസിലൻഡിനെതിരെയാണ് ഇന്ത്യക്കായി അവസാന ഏകദിനം മഹി കളിക്കുന്നത്. അതിനു ശേഷം അനവധി ദിനങ്ങൾ കഴിഞ്ഞിട്ടും ആ റെക്കോർഡുകൾ ഇനിയും ആരും മറികടന്നിട്ടില്ല. ഒരു പക്ഷേ വരും കാലങ്ങളിൽ തകർക്കപ്പെട്ടേക്കാവുന്ന ആ നേട്ടങ്ങൾ തീർച്ചയായും ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെ സംബന്ധിച്ചിടത്തോളം ഏറെ പ്രിയപ്പെട്ടതാണ്.
1. ക്യാപ്റ്റൻ എന്ന നിലയിൽ ഏറ്റവും കൂടുതൽ ഫൈനൽ വിജയങ്ങൾ
നായകൻ എന്ന നിലയിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടിയ താരമാണ് ധോണി. ആറു ബഹുരാഷ്ട്ര ക്രിക്കറ്റ് ടൂർണമെൻറ് ഫൈനലുകളിൽ ഇന്ത്യയെ നയിച്ച എം.എസ് ധോണി, അവയിൽ നാലിലും ടീമിനെ വിജയത്തിലേക്ക് നയിച്ചു. ക്യാപ്റ്റൻ എന്ന നിലയിൽ 110 മത്സരങ്ങൾ വിജയിച്ച മഹി, ആ നേട്ടത്തിൽ രണ്ടാം സ്ഥാനത്താണ്. ആസ്േട്രലിയൻ താരം റിക്കി പോണ്ടിങ്ങാണ്(165 മത്സരങ്ങൾ) ഏറ്റവും കൂടുതൽ കളി ജയിച്ച ക്യാപ്റ്റൻ.
2. ഏകദിനത്തിൽ ഏറ്റവും കൂടുതൽ നോട്ടൗട്ട്
ഏകദിനത്തിൽ ഏറ്റവും കൂടുതൽ പുറത്താവാതെ നിന്ന നേട്ടവും ധോണിയുടെ പേരിലാണ്. 84 തവണ. ഇതിൽ 51 തവണയും ഇന്ത്യ ചേസിങ്ങിലായിരിക്കുേമ്പാഴാണ് ധോണി പുറത്താകാതെ നിന്നത്. ആ 51 മത്സരങ്ങളിൽ 47ഉം ഇന്ത്യ ജയിച്ചുവെന്നത് ധോണി ഇന്ത്യക്ക് എത്ര വലിയ താരമായിരുന്നുവെന്ന് വ്യക്തം. രണ്ടു മത്സരങ്ങൾ സമനിലയിലായപ്പോൾ, രണ്ടു തവണ മാത്രമാണ് ചേസിങ്ങിൽ ധോണി നോട്ടൗട്ട് ആയിരിക്കെ ഇന്ത്യ തോൽക്കുന്നത്.ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ ഷോൺ പൊള്ളോക്കിെൻറ 72 ആണ് ധോണിയുടെ റെക്കോർഡിനു പിന്നിൽ .
ക്രിക്കറ്റിൽ നിന്നും പടിയിറങ്ങുേമ്പാൾ, ഇൻറർനാഷണൽ ക്രിക്കറ്റ് അസോസിയേഷെൻറ മൂന്ന് കിരീടങ്ങളും സ്വന്തമാക്കിയ ഏക ക്യാപ്റ്റൻ എന്ന തലപ്പാവ് ധോണിക്ക് മാത്രം. പ്രഥമ ട്വൻറി20 കിരീടം 2007ലും ലോകകപ്പ് 2011ലും ചാമ്പ്യൻസ് ട്രോഫി 2013ലും ഇന്ത്യ നേടിയത് മഹിക്കു കീഴിലാണ്
5. ക്യാപ്റ്റൻ എന്ന നിലയിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ
ഏറ്റവും കൂടുതൽ മത്സരങ്ങൾ നയിച്ച നായകനാണ് എം.എസ്. ധോണി. 200 ഏകദിനവും 60 ടെസ്റ്റും 72 ട്വൻറി20കളുമായി 332 മത്സരങ്ങളാണ് ധോണി ഇന്ത്യയെ നയിച്ചത്. ആസ്ട്രേലിയയുടെ റിക്കി പോണ്ടിങ്ങാണ്(324) രണ്ടാമൻ. ക്രിക്കറ്റിെൻറ മൂന്ന് ഫോർമാറ്റിലുമായി അമ്പതിൽ കൂടുതൽ മത്സരങ്ങൾ നയിച്ച ക്യാപ്റ്റനും ധോണിയാണ്.
.........................................................
ധോണി- കരിയർ സ്റ്റാറ്റിസ്റ്റിക്സ്
മുഴുവൻ പേര്: മഹേന്ദ്ര സിങ് ധോണി
വിളിപ്പേര്: മഹി
ജനനം: ജൂലൈ 7, 1981, റാഞ്ചി, ബിഹാർ (ഇപ്പോൾ ഝാർഖണ്ഡ്)
വയസ്: 39
കളിച്ച ടീമുകൾ: ഇന്ത്യ, ഇന്ത്യ എ, ചെന്നൈ സൂപ്പർ കിങ്സ്, റൈസിങ് പുണെ സൂപ്പർ ജയൻറ്സ്, എയർ ഇന്ത്യ ബ്ലൂ, ഏഷ്യ ഇലവൻ, ബിഹാർ, ബ്രാഡ്മാൻ ഇലവൻ, ഈസ്റ്റ് സോൺ, ഈസ്റ്റ് സോൺ അണ്ടർ 19, ഹെൽപ് ഫോർ ഹീറോസ് ഇലവൻ, ഇന്ത്യൻ ബോർഡ് പ്രസിഡൻറ് ഇലവൻ, ഇൻറർനാഷണൽ ഇലവൻ, ഝാർഖണ്ഡ്, രാജസ്ഥാൻ ക്രിക്കറ്റ് അസോസിയേഷൻ ക്രിക്കറ്റ് പ്രസിഡൻറ്സ് ഇലവൻ, െറസ്റ്റ് ഓഫ് ഇന്ത്യ
പ്ലെയിംഗ് റോൾ: വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ
ബാറ്റിങ് സ്റ്റൈൽ: വലംകൈ
ബൗളിങ് സ്റ്റൈൽ: വലംകൈ മീഡിയം
ഫീൽഡിങ് പൊസിഷൻ: വിക്കറ്റ് കീപ്പർമത്സരം:90
ടെസ്റ്റ്
ഇന്നിങ്സ്: 144
റൺസ്: 4876
ഉയർന്ന സ്കോർ: 224
ബാറ്റിങ് ശരാശരി: 38.09
ബാറ്റിങ് സ്ട്രൈക്ക് റേറ്റ്: 59.11
സെഞ്ച്വറി: 6
അർധ സെഞ്ച്വറി: 33
ഫോർ: 544
സിക്സ്: 78
ക്യാച്ച്: 256
സ്റ്റംമ്പിങ്: 38
ഏകദിനം
മത്സരം: 350
ഇന്നിങ്സ്: 297,
റൺസ്: 10773
ഉയർന്ന സ്കോർ: 183*
ബാറ്റിങ് ശരാശരി: 50.57
ബാറ്റിങ് സ്ട്രൈക്ക് റേറ്റ്: 87.56
സെഞ്ച്വറി: 10
അർധ സെഞ്ച്വറി: 73
ഫോർ: 826
സിക്സ്: 229
ക്യാച്ച്: 321
സ്റ്റംമ്പിങ്: 123
ട്വൻറി20
മത്സരം: 98
ഇന്നിങ്സ്: 85
റൺസ്: 1617
ഉയർന്ന സ്കോർ: 56
ബാറ്റിങ് ശരാശരി: 37.60
ബാറ്റിങ് സ്ട്രൈക്ക് റേറ്റ്: 126.13
സെഞ്ച്വറി - 0
അർധ സെഞ്ച്വറി-2
ഫോർ: 116
സിക്സ്: 52
ക്യാച്ച്: 57
സ്റ്റംമ്പിങ്: 34
ടെസ്റ്റ് അരങ്ങേറ്റം: ഇന്ത്യ vs ശ്രീലങ്ക-ചെന്നൈ, ഡിസം: 2, 2005
അവസാന ടെസ്റ്റ്: ആസ്ട്രേലിയ vs ഇന്ത്യ-മെൽബൺ, ഡിസം: 26, 2014
ഏകദിന അരങ്ങേറ്റം: ബംഗ്ലാദേശ് vs ഇന്ത്യ-ചട്ടോഗ്രം, ഡിസം: 23, 2004
അവസാന ഏകദിനം: ഇന്ത്യ vs ന്യൂസിലൻഡ്-മാഞ്ചസ്റ്റർ-ജൂലൈ 9, 2019
ട്വൻറി20 അരങ്ങേറ്റം: ദക്ഷിണാഫ്രിക്ക vs ഇന്ത്യ, ഡിസംബർ, 2006
അവസാന ട്വൻറി20: ഇന്ത്യ vs ആസ്ട്രേലിയ-ഫെബ്രു 27, 2019
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.