ദക്ഷിണാഫ്രിക്കൻ ലീഗിലും ധോണി? സ്മിത്ത് പറയുന്നതെന്ത്

ജോഹനാസ്ബർഗ്: ഐ.പി.എല്ലിലെ ചെന്നൈ സൂപ്പർ കിങ്സിന്റെ നായകനായ ധോണി ദക്ഷിണാഫ്രിക്കൻ ലീഗിലും പ​ങ്കെടുക്കുമെന്ന് സൂചന. മെന്ററായി ദക്ഷിണാഫ്രിക്കൻ ട്വന്റി 20 ലീഗിൽ ധോണി പ​ങ്കെടുത്താലും ഗുണകരമാവുമെന്ന് മുൻ ദക്ഷിണാഫ്രിക്കൻ താരം ഗ്രെയിം സ്മിത്ത് പറഞ്ഞതിന് പിന്നാലെയാണ് ഇതുസംബന്ധിച്ച് അഭ്യൂഹം പരന്നത്.

എം.എസ്​ ധോണിയെ പോലൊരാൾ ദക്ഷിണാഫ്രിക്കൻ ലീഗിലേക്ക് എത്തിയാൽ അത് ഞങ്ങൾക്ക് മതിപ്പുണ്ടാക്കുന്ന കാര്യമാണ്. തനിക്ക് അവസരം ലഭിച്ചാൽ ധോണിയുമായി ഇക്കാര്യം സംസാരിക്കുമെന്നും സ്മിത്ത് പറഞ്ഞു.ധോണിക്ക് ഇന്ത്യയിൽ വലിയൊരു ആരാധകവൃന്ദമുണ്ട്. ദക്ഷിണാഫ്രിക്കയിലും അദ്ദേഹത്തിന് ആരാധകരുണ്ട്. മെന്ററായി അദ്ദേഹം ദക്ഷിണാഫ്രിക്കൻ ലീഗിലെത്തിയാലും ടീമിന് അത് ഗുണകരമാവുമെന്ന് സ്മിത്ത് കൂട്ടിച്ചേർത്തു.

വർഷങ്ങളായുള്ള മഹേന്ദ്ര സിങ് ധോണിയുടെ കളിയേയും സ്മിത്ത് പുകഴ്ത്തി. ഇന്ത്യൻ ക്രിക്കറ്റ് ടീമിന് വേണ്ടിയും ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടിയും മികച്ച കളിയാണ് ധോണി പുറത്തെടുക്കുന്നതെന്ന് സ്മിത്ത് പറഞ്ഞു. ലളിതമായ ഒരു മനുഷ്യനാണ് ധോണിയെന്നും സ്മിത്ത് കൂട്ടിച്ചേർത്തു.

ദക്ഷിണാഫ്രിക്കൻ ട്വന്റി ലീഗിലെ ജോഹനാസ് സൂപ്പർ കിങ്സിന്റെ ഉടമസ്ഥർ ചെന്നൈ സൂപ്പർ കിങ്സാണ്. ഇതാണ് ദക്ഷിണാഫ്രിക്കൻ ട്വന്റി ലീഗിലേക്ക് ധോണിയെത്തുമെന്ന അഭ്യൂഹങ്ങൾക്ക് കാരണം.

Tags:    
News Summary - MS Dhoni would be a huge asset for us even as a mentor at SA20, says Graeme Smith

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.