ഷാർജ: . ഐ.പി.എൽ രാവുകൾക്ക് ആവേശവും വീറും നൽകിയിരുന്ന ചെന്നൈ സൂപ്പർ കിങ്സ്-മുംബൈ ഇന്ത്യൻസ് 'എൽ ക്ലാസികോ' പ്രതീക്ഷിച്ചിരുന്നവർക്ക് സമ്പൂർണ നിരാശ. പത്തുവിക്കറ്റിന് നാണംകെടുത്തി സീസണിൽ ചെന്നൈയുടെ പതനം മുംബൈ പൂർണമാക്കി. പൊരുതാൻ പോലുമാകാതെ ദയനീയമായായിരുന്നു ചെന്നൈയുടെ വൻ പരാജയം.
116 റൺസിെൻറ ചെറിയ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ മുംബൈ ചെന്നൈയോട് ഒരു ദയയും കാണിച്ചില്ല. 37 പന്തുകളിൽ നിന്നും 68 റൺസുമായി ഇഷാൻ കിഷനും 37 പന്തുകളിൽ നിന്നും 46 റൺസുമായി ക്വിൻറൻ ഡികോക്കും ആദ്യ വിക്കറ്റിൽ തന്നെ പരിപാടി തീർത്ത് ഡ്രെസിങ് റൂമിലേക്ക് മടങ്ങി. പരിക്കേറ്റ നായകൻ രോഹിത് ശർമയുടെ അഭാവത്തിൽ കീറൺ പൊള്ളാർഡാണ് മുംബൈ സംഘത്തെ നയിച്ചത്. മോശം ഫോമിലുള്ള കേദാർ ജാദവിനെയും ഷെയ്ൻ വാട്സണെയും പുറത്തിരുത്തിയ ചെന്നൈ ഇമ്രാൻ താഹിറിന് ആദ്യമായി അവസരം നൽകി.
മൂന്ന് റൺസെടുക്കുേമ്പാഴേക്ക് നാലുവിക്കറ്റുകൾ നഷ്ടമായ ചെന്നൈ ഒരു ഘട്ടത്തിൽ മൂന്നക്ക സ്കോറിൽ എത്തില്ലെന്ന് തോന്നിച്ചെങ്കിലും അവസാനഓവറുകളിൽ ചെറുത്തുനിൽപ്പ് നടത്തിയ സാം കറൻ (52) ചെന്നൈയുടെ മാനം രക്ഷിക്കുകയായിരുന്നു. രഥുരാജ് ഗെയ്ക്വാദ് (0), ഡുെപ്ലസിസ് (1), അമ്പാട്ടി റായുഡു (2), എൻ. ജഗദീശൻ (0), എം.എസ്. ധോണി (16), രവീന്ദ്ര ജദേജ (7) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്കോറുകൾ.
18 റൺസിന് നാലുവിക്കറ്റെടുത്ത ട്രെൻറ് ബോൾട്ടും രണ്ടുവിക്കറ്റ് വീതം വീഴ്ത്തിയ ജസ്പ്രീത് ബുംറയും രാഹുൽ ചഹാറും ചേർന്നാണ് ചെന്നൈയെ എറിഞ്ഞുവീഴ്ത്തിയത്. പത്ത് കളികളിൽ നിന്നും 14 പോയൻറുമായി മുംബൈ ഒന്നാം സ്ഥാനത്ത് എത്തിയപ്പോൾ 11 കളികളിൽ എട്ടുംതോറ്റ ചെന്നൈ േപ്ല ഓഫ് കടക്കില്ലെന്ന് ഉറപ്പായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.