ദുബൈ: ഐ.പി.എല്ലിൽ വ്യാഴാഴ്ചത്തെ മത്സരത്തിൽ മുംബൈക്കെതിരെ കിങ്സ് ഇലവൻ പഞ്ചാബിന് 192 റൺസ് വിജയലക്ഷ്യം. ക്യാപ്റ്റൻ രോഹിത്തിൻെറ അർധസെഞ്ച്വറിയുടെയും അവസാന ഓവറിൽ അടിച്ചുതകർത്ത പൊള്ളാർഡിൻെറയും ഹർദിക് പാണ്ഡ്യയുടെയും മികവിൽ മുംബൈ ഇന്ത്യൻസ് നാല് വിക്കറ്റ് നഷ്ടത്തിൽ 191 റൺസെടുത്തു. 45 പന്തിൽ 70 റൺസുമായി മുന്നിൽനിന്ന് നയിച്ച ക്യാപ്റ്റൻ രോഹിത്ത് മൂന്ന് സിക്സും എട്ട് ഫോറുമാണ് അടിച്ചുകൂട്ടിയത്.
തകർച്ചയോടെയായിരുന്നു മുംബൈയുടെ തുടക്കം. സ്കോർബോർഡ് തുറക്കും മുെമ്പ ഡികോക്ക് പുറത്തായി. കോട്രല്ലിന് മുന്നിൽ ബൗൾഡാവുകയായിരുന്നു. നാലാമത്തെ ഓവറിൽ സൂര്യകുമാർ യാദവ് പുറത്താകുേമ്പാൾ ടീം സ്കോർ 21 മാത്രം. പത്ത് റൺസെടുത്ത യാദവിന് റൺഔട്ടാവാനായിരുന്നു വിധി.
ബാംഗ്ലൂരിനെതിരായ മത്സരത്തിലെ താരം ഇഷൻ കിഷനും രോഹിത്ത് ശർമയും ചേർന്ന് പിന്നീട് തരക്കേടില്ലാത്ത കൂട്ടുകെട്ട് പടുത്തുയർത്തി. 14ാമത്തെ ഓവറിൽ കിഷൻ പുറത്താകുേമ്പാൾ ടീം സ്കോർ 83ൽ എത്തിയിരുന്നു. 32 പന്തിൽനിന്ന് 28 റൺസായിരുന്നു കിഷൻെറ സമ്പാദ്യം.
17ാം ഓവറിൽ മുഹമ്മദ് ഷമിയുടെ പന്തിലാണ് രോഹിത്ത് ഔട്ടകുന്നത്. സിക്സെന്ന് തോന്നിച്ച പന്ത് മാക്സ്വെൽ പിടികൂടി ബൗണ്ടറി ലൈൻ കടക്കുന്നതിന് മുന്നെ നീഷന് എറിഞ്ഞുകൊടുക്കുകയായിരുന്നു. തുടർന്നുള്ള ഓവറുകൾ പഞ്ചാബ് ബൗളർമാർ ഹർദികിൻെറയും പൊള്ളാർഡിൻെറയും ബാറ്റിങ് ചൂടറിഞ്ഞു. ഹർദിക് പാണ്ഡ്യ 11 പന്തിൽ 30ഉം പൊള്ളാർഡ് 20 പന്തിൽ 47ഉം റൺസെടുത്തു. പഞ്ചാബിനായി കോട്രെൽ, മുഹമ്മദ് ഷമി, ഗൗതം എന്നിവർ ഓരോ വിക്കറ്റുകൾ വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.