ഇന്ത്യയെ എട്ട് വിക്കറ്റിന് തകർത്തെറിഞ്ഞ് പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടത്തിൽ കിവികൾ മുത്തമിട്ടതോടെ ന്യൂസിലാൻഡ് ജനത ആഘോഷത്തിലാണ്. 2015, 2019 ഏകദിന ലോകകപ്പുകളിൽ ഫൈനലിൽ കിരീടം കൈവിട്ട തങ്ങളുടെ പ്രിയ ടീമിെൻറ ടെസ്റ്റ് ലോക കിരീടം അവർക്ക് ഏറ്റവും പ്രത്യേകത നിറഞ്ഞത് തന്നെയാണ്. പ്രധാനമന്ത്രി ജസിന്ത ആർഡേനും കിവീസിന് അഭിനന്ദനമറിയിച്ചുകൊണ്ട് രംഗത്തെത്തി.
അർഹിച്ച ജയമാണ് ന്യൂസിലാൻഡിന് ലഭിച്ചതെന്ന് ജസിന്ത ആർഡേൻ ഒരു പ്രസ്താവനയിൽ പറഞ്ഞു. മത്സരത്തിലുടനീളം കിവികൾ മികച്ച പ്രകടനം കാഴ്ച്ചവെച്ചതായും അവർ വ്യക്തമാക്കി. സമർത്ഥരും വിനയമുള്ളവരുമായ ഒരു ടീമിനെ പടുത്തുയർത്തുന്നതിൽ വിജയിച്ച നായകൻ കെയിൻ വില്യംസണെ അഭിനന്ദിച്ച പ്രധാനമന്ത്രി എല്ലാ ന്യൂസിലാൻഡുകാർക്കും ടീം ഒരുപാട് പ്രചോദനമായെന്നും പറഞ്ഞു.
'കഴിഞ്ഞ കുറേ വർഷങ്ങളായി ഇൗ ടീമിെൻറ വളർച്ചയും ടീം സംസ്കാരവും രൂപപ്പെട്ടുവരുന്നത് നാം കാണുകയാണ്.. ഇപ്പോഴത് ന്യൂസിലാൻഡ് ക്രിക്കറ്റിനെ ലോകത്തെ തോൽപ്പിക്കുന്ന നിലവാരത്തിലേക്ക് എത്തിച്ചു. ഇൗ വിജയം ആ പ്രയത്നങ്ങളുടെ പ്രതിഫലമാണ്. ടീം നാട്ടിലേക്ക് തിരിച്ചെത്തുന്നതിനും അവരുടെ വിജയം ആഘോഷമാക്കുന്നതിനും വേണ്ടി ഞങ്ങൾ ആവേശത്തോടെ കാത്തിരിക്കുകയാണ്. -ജസീന്ത ആർഡേൻ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
ന്യൂസിലാൻഡിെൻറ കായിക മന്ത്രിയും കടുത്ത ക്രിക്കറ്റ് പ്രേമിയുമായ ഗ്രാൻറ് റോബർട്ട്സണും ടീമിെൻറ വിജയത്തിലുള്ള ആവേശം പങ്കുവെച്ചു. " 2019ലെ ലോകകപ്പ് ഏകദിന ഫൈനൽ മത്സരം കാണാൻ ലോർഡ്‌സിൽ ഞാനുമുണ്ടായിരുന്നു. എല്ലാ ന്യൂസിലാൻറുകാരെയും പോലെ ആ ദിവസത്തെ ഹൃദയവേദന ഞാൻ ഒരിക്കലും മറക്കില്ല," -അദ്ദേഹം പറഞ്ഞു.
"എന്നാൽ ഇപ്പോഴത്തെ ടീം അവിശ്വസനീയമാംവിധമുള്ള അവരുടെ ഇച്ഛാശക്തി തെളിയിക്കുകയും ഇപ്പോൾ ലോക റാങ്കിങ്ങിൽ തന്നെ ഏറ്റവും മുകളിൽ ഇരിക്കുകയും ചെയ്യുന്നു. "ഇത് ന്യൂസിലാൻഡ് ക്രിക്കറ്റിെൻറ സുവർണ്ണ കാലഘട്ടമാണ്, ഇത് വരും തലമുറകളെ പ്രചോദിപ്പിക്കും." -അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.