പുണെ: ഏകദിന ക്രിക്കറ്റിൽ 48ാം സെഞ്ച്വറി നേടിയ വിരാട് കോഹ്ലി ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുൽകറുടെ ഒരു സുപ്രധാന റെക്കോഡ് തകർക്കുമെന്ന് ഉറപ്പായി. ഏകദിനത്തിൽ ഏറ്റവുമധികം തവണ മൂന്നക്കം കടന്ന സചിന്റെ പേരിൽ 49 ശതകങ്ങളാണുള്ളത്. റെക്കോഡിനൊപ്പമെത്താൻ കോഹ്ലിക്ക് ഒരു സെഞ്ച്വറി മാത്രം മതി.
ക്രിക്കറ്റിന്റെ മൂന്നു ഫോർമാറ്റിലുമായി 78 സെഞ്ച്വറികൾ നേടിയിട്ടുണ്ട് താരം. അന്താരാഷ്ട്ര ക്രിക്കറ്റിൽ അതിവേഗം 26,000 റൺസ് തികക്കുന്ന ബാറ്ററുമായി മുൻ ഇന്ത്യൻ നായകൻ. 567ാം ഇന്നിങ്സിൽ വ്യക്തിഗത സ്കോർ 77ലെത്തിയപ്പോഴാണ് കോഹ്ലി നാഴികക്കല്ല് പിന്നിട്ടത്. സചിനും ശ്രീലങ്കയുടെ കുമാർ സംഗക്കാരയും ആസ്ട്രേലിയയുടെ റിക്കി പോണ്ടിങ്ങും മാത്രമാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ 26,000 റൺസിലധികം സ്കോർചെയ്ത മറ്റു ബാറ്റർമാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.