ദുബൈ: ഇന്ത്യൻ താരങ്ങളാരുമില്ലാതെ ഐ.സി.സിയുടെ 2021ലെ ട്വന്‍റി 20 ലോക ഇലവൻ. കഴിഞ്ഞ വർഷം അന്താരാഷ്ട്ര ട്വന്‍റി 20 മത്സരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുത്ത 11 താരങ്ങളെ ഉൾപ്പെടുത്തിയാണ് ഐ.സി.സി ലോക ഇലവനെ പ്രഖ്യാപിച്ചത്.
പാകിസ്താൻ നായകൻ ബാബർ അസമാണ് ലോക ഇലവന്‍റെ നായകൻ. കഴിഞ്ഞവർഷം ട്വന്‍റി 20യിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമാണ്. ആറു ഇന്നിങ്സുകളിൽനിന്നായി 302 റൺസാണ് താരത്തിന്‍റെ സമ്പാദ്യം. ശരാശരി 60.60. പാക്സിതാന്‍റെയും ദക്ഷിണാഫ്രിക്കയുടെയും മൂന്നു വീതം താരങ്ങളും രണ്ടു ആസ്ട്രേലിയൻ താരങ്ങളും ഇംഗ്ലണ്ട്, ശ്രീലങ്ക, ബംഗ്ലദേശ് എന്നിവരുടെ ഓരോ താരങ്ങളും ടീമിൽ ഇടം നേടി.
ഇന്ത്യക്കു പുറമെ, ന്യൂസിലാൻഡ്, വെസ്റ്റ്ഇൻഡീസ് നിരയിൽനിന്നും ആരും ലോക ഇലവനിൽ ഇടംനേടിയില്ല. ഇംഗ്ലണ്ടിന്‍റെ ജോസ് ബട്ലറും പാകിസ്താൻ വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്വാനുമാണ് ഓപ്പണർമാർ. മൂന്നാമനായി ബാബർ അസം, നാലാമാനയി ദക്ഷിണാഫ്രിക്കയുടെ എയ്ഡൻ മാർക്രം. ആസ്ട്രേലിയൻ ഓൾറൗണ്ടർ മിച്ചൽ മാർഷ്, ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മില്ലർ എന്നിവരാണ് മറ്റു ബാറ്റർമാർ.
ദക്ഷിണാഫ്രിക്കയുടെ തബ്റൈസ് ഷംസി, അസ്ട്രേലിയൻ താരം ജോഷ് ഹെയ്സൽവുഡ്, ശ്രീലങ്കയുടെ വാനിന്ദു ഹസരംഗ, ബംഗ്ലാദേശ് താരം മുസ്താഫിസുർ റഹ്മൻ, പാകിസ്താന്‍റെ ഷഹീൻ അഫ്രീദി എന്നിവരാണ് ബോളർമാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.