മുംബൈ: വെറുമൊരു ബിഗ് ഹിറ്ററായല്ല ഈ സീസണിൽ സഞ്ജു സാംസൺ പാഡുകെട്ടുന്നത്. വിക്കറ്റിന് പിന്നിലും മുന്നിലും ഉത്തരവാദിത്തമുള്ള നായകനാണ് രാജസ്ഥാൻ റോയൽസിെൻറ ഈ മലയാളി താരം. വിക്കറ്റ് കീപ്പർ ക്യാപ്റ്റനാവുേമ്പാൾ എം.എസ് ധോണിയുമായാണ് ഒറ്റനോട്ടത്തിലെ താരതമ്യം. എന്നാൽ, ധോണിയുമായി തന്നെ താരതമ്യം ചെയ്യരുതെന്ന് വിനീതമായി പറയുകയാണ് സഞ്ജു സാംസൺ. 'എം.എസ്. ധോണിയെപോലെ മറ്റൊരാൾക്കുമാകാൻ കഴിയില്ല. എനിക്ക് ഞാൻ തന്നെയായാൽ മതി' -രാജസ്ഥാൻ റോയൽസ് വെബ്സൈറ്റിനു നൽകിയ അഭിമുഖത്തിൽ സഞ്ജു പറയുന്നു.
'രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ എന്നനിലയിൽ പ്രതീക്ഷയോടെയാണ് ഈ സീസണിനൊരുങ്ങുന്നത്. ഒരുപാട് കാര്യങ്ങൾ മനസ്സിലൂടെ മിന്നിമറയുന്നു. ഈ ഉത്തരവാദിത്തത്തിൽ സന്തോഷമുണ്ട്. കഴിഞ്ഞ സീസൺ അവസാനിക്കുേമ്പാൾ, ഈ ടീമിെൻറ ക്യാപ്റ്റൻസി എന്നെ തേടിയെത്തുമെന്ന് ഒരിക്കലുംപ്രതീക്ഷിച്ചിരുന്നില്ല' -സഞ്ജു പറന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.