ന്യൂഡൽഹി: വയസ് 41 ആയെങ്കിലും ബാറ്റ് താഴെ വെക്കാൻ ഉേദ്ദശമില്ലെന്നാണ് വെസ്റ്റിൻഡീസ് വെടിക്കെട്ട് ബാറ്റ്സ്മാൻ ക്രിസ് ഗെയ്ൽ വ്യക്തമാക്കുന്നത്. അടുത്ത അഞ്ച് വർഷത്തേക്ക് വിരമിക്കാൻ പദ്ധതിയില്ലെന്നാണ് വാർത്താ ഏജൻസിയായ എ.എൻ.ഐയോട് ഗെയ്ൽ പറഞ്ഞത്.
'റിട്ടയർ ചെയ്യാൻ ഇപ്പോൾ പദ്ധതിയൊന്നുമില്ല. അഞ്ച് വർഷം കൂടി കളിക്കാനാകുമെന്നാണ് എനിക്ക് തോന്നുന്നത്. 45ന് മുമ്പ് ഏതായാലും ഇല്ല. രണ്ട് ലോകകപ്പ് കൂടി കഴിയാനുണ്ട്' -ഗെയ്ൽ പറഞ്ഞു. ട്വന്‍റി20 ലോകകപ്പിന്‍റെ 2021, 2022 എഡിഷനുകളിൽ കളിക്കാനാകുമെന്നാണ് 'യൂനിവേഴ്സൽ ബോസ്' പദ്ധതിയിടുന്നത്.
ഇക്കുറി യു.എ.ഇയിൽ നടന്ന ഐ.പി.എല്ലിന്‍റെ 13ാം പതിപ്പിൽ വെറും ഏഴ് മത്സരങ്ങളിൽ നിന്നും 288 റൺസ് ഗെയ്ൽ വാരിക്കൂട്ടിയിരുന്നു. 41.14 ശരാശരിയിലായിരുന്നു ബാറ്റിങ്. ആദ്യ മത്സരങ്ങളിൽ ഗെയ്ലിന് അവസരം നൽകാതിരുന്നതിൽ കിങ്സ് ഇലവൻ പഞ്ചാബ് ഖേദിച്ച ടൂർണമെന്‍റ് കൂടിയായിരുന്നു അത്. 99 റൺസ് നേടിയ വെടിക്കെട്ട് ഇന്നിങ്സ് ഉൾപ്പെടെ മൂന്ന് അർധശതകങ്ങളും ഗെയ്ൽ നേടി.
ദുബായിൽ നടക്കാൻ പോകുന്ന അൾട്ടിമേറ്റ് ക്രിക്കറ്റ് ചലഞ്ചിന്‍റെ ഭാഗമാകാൻ ഒരുങ്ങുകയാണ് ഗെയ്ൽ ഇപ്പോൾ. യുവരാജ് സിങ്, ഓയിൻ മോർഗൻ, ആന്ദ്രേ റസൽ, കെവിൻ പീറ്റേഴ്സൺ, റാശിദ് ഖാൻ എന്നിവരും ടൂർണമെന്‍റിനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.