മദ്യത്തിന്‍റെ പരസ്യത്തിൽ തങ്ങളുടെ താരങ്ങൾ വേണ്ട; ഐ.പി.എല്ലിൽ നിർദേശവുമായി ക്രിക്കറ്റ്​ ആസ്​ട്രേലിയ

സിഡ്​നി: ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ അടുത്ത പതിപ്പിൽ തങ്ങളുടെ കളിക്കാരെ ചില ബ്രാൻഡുകളുടെ പരസ്യങ്ങളിൽ ഉൾപ്പെടുത്തരുതെന്ന്​ ​ക്രിക്കറ്റ്​ ആസ്​ട്രേലിയ നിർദേശം നൽകി. വാതുവെപ്പ്, ഫാസ്റ്റ് ഫുഡ്, മദ്യം, പുകയില തുടങ്ങിയവയുടെ ബ്രാൻഡുകളെ പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങളിൽ തങ്ങളുടെ കളിക്കാരെ ഉപയോഗിക്കരുതെന്ന്​ ബി.സി.സി.ഐയെ അറിയിച്ചു.

സ്​പോൺസർമാർ ഉപ​േയാഗിക്കുന്ന ടീം ഫോ​േട്ടായിലും ഇത്തരം കമ്പനികളുടെ പേര്​ ഉണ്ടാകരുത്​. കൂടാതെ ബിഗ് ബാഷ് ലീഗിലെയും സംസ്​ഥാന ടീമിലെയും ഒന്നിലധികം കളിക്കാരെ പരസ്യ കാമ്പയിനുകളിൽ അതാത്​ ഫ്രാഞ്ചൈസികൾ ഉപയോഗിക്കാൻ പാടില്ല.

ഏപ്രിൽ രണ്ടാം വാരമാണ്​ ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ 14ാം സീസൺ ആരംഭിക്കുന്നത്​. സ്റ്റീവ്​ സ്​മിത്ത്​, ​െഗ്ലൻ മാക്​സ്​വെൽ, ഡാവിഡ്​ വാർണർ, മിച്ചൽ മാർഷ്, ആഡം സാംപ​ തുടങ്ങി 19 താരങ്ങളാണ്​ ഇത്തവണ ആസ്​ട്രേലിയയിൽനിന്ന്​ ഉണ്ടാവുക. 

Tags:    
News Summary - No to their stars in alcohol advertising; Cricket Australia with instructions in IPL

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.