ബാംഗ്ലൂർ ഐ.പി.എൽ കിരീടം ഉയർത്തുന്നത് വരെ വിവാഹം കഴിക്കില്ല; സ്റ്റേഡിയത്തിൽ വൈറലായി പോസ്റ്റർ

മുംബൈ: റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഐ.പി.എൽ കിരീടം നേടുന്നത് വരെ വിവാഹം കഴിക്കില്ല പോസ്റ്ററുമായി സ്ത്രീ. കഴിഞ്ഞ ദിവസം ചെന്നൈ-ബംഗളൂരു ഐ.പി.എൽ മത്സരത്തിനിടെ നവി മുംബൈ സ്റ്റേഡിയത്തിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.

കൈപടയിൽ എഴുതിയ പോസ്റ്ററിൽ ആർ.സി.ബി കിരീടം ഉയർത്തുന്നത് വരെ വിവാഹം കഴിക്കില്ലെന്നായിരുന്നു എഴുതിയിരുന്നത്. ഇതുവരെയായിട്ടും ഐ.പി.എൽ കിരീടത്തിൽ മുത്തമിടാൻ വിരാട് കോഹ്ലിയുടെ നേതൃത്വത്തിലുള്ള റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് സാധിച്ചിട്ടില്ല.

ഡി.വൈ പാട്ടീൽ സ്റ്റേഡിയത്തിലെ പോസ്റ്റർ നിരവധി തവണ ടി.വി സ്ക്രീനുകളിൽ കാണിച്ചതോടെ വൈറലാവുകയായിരുന്നു. ഇതിനുപിന്നാലെ ഇതുസംബന്ധിച്ച ട്രോളുകളും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു.

Tags:    
News Summary - 'Not getting married till RCB wins IPL trophy': woman's poster at match is viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.