ന്യൂഡൽഹി: ഐ.പി.എല്ലിനെക്കാൾ വലുതാണ് രാജ്യമെന്ന് താരങ്ങളെ ഓർമിപ്പിച്ച് മുൻ ഇന്ത്യൻ നായകൻ കപിൽ ദേവ്. ട്വൻറി20 ലോകകപ്പിൽ ദയനീയ തോൽവിയുമായി നേരത്തെ ദേശീയ ടീം മടങ്ങിയതിനു പിറകെയാണ് പണമൊഴുകുന്ന ഐ.പി.എല്ലിനെക്കാൾ രാജ്യത്തിന് മുൻഗണന നൽകണമെന്ന് മുമ്പ് ഏകദിന ലോകകപ്പിൽ മുത്തമിട്ട ടീം നായകെൻറ ഉപദേശം.
''താരങ്ങൾ രാജ്യത്തിനു കളിക്കുന്നതിനെക്കാൾ ഐ.പി.എല്ലിന് പ്രാധാന്യം നൽകുേമ്പാൾ എന്തു പറയാനാകും? പിറന്ന നാടിനു വേണ്ടി കളിക്കുന്നതിൽ അഭിമാനം തോന്നുന്നവരാകണം അവർ.
അവരുടെ സാമ്പത്തിക സ്ഥിതി എനിക്കറിയില്ല. അതിനാൽ കൂടുതൽ പറയാനാകില്ല''- എ.ബി.പി ന്യൂസിന് അനുവദിച്ച അഭിമുഖത്തിൽ 62കാരനായ കപിൽ പറഞ്ഞു.
ഇത്തവണ ലോകകപ്പ് തുടങ്ങുന്നതിന് നാളുകൾ മുമ്പ് ഒക്ടോബർ 15നായിരുന്നു ഐ.പി.എല്ലിന് തിരശ്ശീല വീണത്. ഏപ്രിലിൽ െഎ.പി.എൽ സീസൺ തുടക്കമായതു മുതൽ ആറു മാസം തിരക്കിട്ട ഷെഡ്യൂളിനൊടുവിലെത്തിയ ലോകകപ്പിെൻറ ആദ്യ രണ്ട് നിർണായക മത്സരങ്ങളിലും വമ്പൻ പരാജയവുമായി ഇന്ത്യ പുറത്താകുകയും ചെയ്തു.
മാനസിക തളർച്ച പ്രയാസം സൃഷ്ടിക്കുന്നതായി നേരത്തെ ബൗളർ ജസ്പ്രീത് ബുംറയും ബൗളിങ് കോച്ച് ഭരത് അരുണും കുറ്റപ്പെടുത്തിയിരുന്നു. ഐ.പി.എല്ലിെൻറ രണ്ടാം പാദത്തിനും ലോകകപ്പിനുമിടയിൽ അകലം വേണ്ടിയിരുന്നുവെന്നും കപിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.