ഏഷ്യാകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരത്തിൽ പാകിസ്താനെതിരെ 35 റണ്‍സ് നേടി ഫോമിലേക്ക് തിരിച്ചെത്തുന്നതിന്‍റെ സൂചന നല്‍കിയ വിരാട് കോഹ്‍ലിക്ക് പ്രശംസയുമായി മുന്‍ ഇന്ത്യന്‍ നായകന്‍ കപില്‍ ദേവ്. വിരാട് കോഹ്‍ലിയുടെ ഫോമിൽ തനിക്ക് ആശങ്കയില്ലെന്ന് പറഞ്ഞ ക്രിക്കറ്റ് ഇതിഹാസം അദ്ദേഹത്തെ തിരികെ കളത്തിൽ കാണുന്നത് തന്നെ സന്തോഷകരമാണെന്നും കൂട്ടിച്ചേര്‍ത്തു. കളിക്കളത്തിലെ കോഹ്‍ലിയുടെ പെരുമാറ്റത്തെ ഏറെ ഇഷ്ടപ്പെടുന്നയാളാണ് ഞാന്‍. കഴിഞ്ഞ പത്ത് വർഷമായി ഞാനത് ആസ്വദിക്കുന്നു. കോഹ്‍ലിയെ മറ്റാരെക്കാളും വലിയ കളിക്കാരനാക്കുന്നത് ഈ മനോഭാവം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മത്സരത്തില്‍ ഏതാനും മികച്ച ഷോട്ടുകള്‍ കോഹ്‍ലിയുടെ ബാറ്റില്‍നിന്ന് പിറന്നു. ആദ്യത്തെ ഓവറില്‍ അദ്ദേഹത്തിന്‍റെ ക്യാച്ച് പാക് ഫീല്‍ഡര്‍ വിട്ടുകളഞ്ഞത് ഭാഗ്യമായി. എന്നാലും കോഹ്‍ലി ആ മത്സരം നന്നായി കളിച്ചെന്ന് സംശയമില്ലാതെ പറയാം. ഒരേയൊരു ഇന്നിങ്സ് മതി കോഹ്‍ലിക്ക് ഫോമിലേക്ക് തിരികെയെത്താൻ. ഏഷ്യാ കപ്പിലൂടെ പഴയ കോഹ്‍ലിയെ തിരികെ ലഭിക്കുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു.
രാജ്യത്തിനായി റണ്‍സ് അടിച്ചുകൂട്ടുന്നതിനേക്കാൾ രാജ്യത്തെ പ്രതിനിധീകരിക്കുന്നു എന്ന ബോധ്യമാണ് കളിക്കാരെ നയിക്കേണ്ടത്. താരങ്ങള്‍ മുന്‍ഗണന കൊടുക്കേണ്ടതും അതിനുതന്നെയാണ്. ഒരു താരവും എല്ലാ കളിയിലും പരാജയപ്പെടില്ല. കോഹ്‍ലിക്ക് ഫോമിൽ തിരിച്ചെത്താൻ അധികസമയമൊന്നും വേണ്ടി വരില്ലെന്ന് അദ്ദേഹത്തിന്റെ കഴിവും പ്രതിഭയും വിലയിരുത്തുന്നവര്‍ക്ക് മനസ്സിലാകുമെന്നും കപില്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.