സിഡ്നി: വിധി നിർണയിക്കുന്ന ഓസീസ്- ഇന്ത്യ ടെസ്റ്റ് പരമ്പരയിലെ അവസാന ടെസ്റ്റിെൻറ അവസാന നാളിൽ തേരു തെളിച്ച് ഇന്ത്യൻ ബാറ്റിങ്. വലിയ സ്കോർ ലക്ഷ്യമിട്ട് രണ്ടാമത് ബാറ്റിങ്ങിനിറങ്ങിയ സന്ദർശകർക്കായി ശുഭ്മാൻ ഗിൽ മുന്നിൽനിന്ന് നയിച്ച ദിനത്തിൽ താരം സെഞ്ച്വറിക്കരികെ ലിയോണിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങിയിട്ടും ഇന്ത്യ അവസാനം റിപ്പോർട്ട് ലഭിക്കുേമ്പാൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 175 എന്ന നിലയിലാണ്. 153 റൺസ് കൂടി നേടാനായാൽ ഇന്ത്യക്ക് വിജയവും അതുവഴി ബോർഡർ- ഗവാസ്കർ ട്രോഫിയും സ്വന്തമാക്കാം. സമനിലയിൽ പിരിഞ്ഞാലും ട്രോഫിയുമായി സന്ദർശകർക്ക് മടങ്ങാം.
രണ്ടാം ഇന്നിങ്സിൽ 21 പന്ത് നേരിട്ട് ഏഴു റൺസുമായി രോഹിത് ശർമ നേരത്തെ മടങ്ങിയിട്ടും പതറാതെ നിലയുറപ്പിച്ച ഓപണർ ശുഭ്മാൻ ഗിൽ നങ്കൂരമിട്ട് കളിച്ച് 91 റൺസെടുത്തു. 146 പന്ത് മാത്രം നേരിട്ടായിരുന്നു മാസ്മരിക പ്രകടനം. വൺഡൗണായി എത്തിയ ചേതേശ്വർ പൂജാരയും നാലാമൻ അജിൻക്യ രഹാനെയും മികച്ച കൂട്ടുകെട്ടുമായി അനായാസം ഓസീസ് ബൗളിങ്ങിനെതിരെ ചെറുത്തുനിന്നത് ഇന്ത്യ കാത്തുനിൽക്കുന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടുമെന്ന പ്രതീക്ഷ പകരുന്നു.
അവസാനം റിപ്പോർട്ട് ലഭിക്കുേമ്പാൾ 164 പന്ത് നേരിട്ട് 43 റൺസ് എടുത്തുനിൽക്കുകയാണ് പൂജാര. ഏകദിന ശൈലിയിൽ ബാറ്റുവീശിയ രഹാനെ 22 പന്തിൽ 24 റൺസ് എടുത്ത് മടങ്ങി. റിഷഭ് പന്ത് അഞ്ചാമനായി മൈതാനത്തുണ്ട്. കഴിഞ്ഞ കളികളിൽ കരുത്തുതെളിയിച്ച മായങ്ക് അഗർവാൾ, വാഷിങ്ടൺ സുന്ദർ, ഷാർദുൽ താക്കൂർ, നവ്ദീപ് സെയ്നി, വാലറ്റത്ത് മുഹമ്മദ് സിറാജ്, ടി്. നടരാജൻ എന്നിവരാണ് ഇറങ്ങാനുള്ളത്. ഓസീസ് നിരയിൽ പാറ്റ് കമ്മിൻസ് രണ്ടും നഥാൻ ലിയോൺ ഒന്നും വിക്കറ്റെടുത്തു.
രണ്ടാം ഇന്നിങ്സിൽ ഓസീസ് 294 റൺസിന് എല്ലാവരും പുറത്തായിരുന്നു. 55 റൺസുമായി മുൻ നായകൻ സ്റ്റീവ് സ്മിത്ത് മാത്രമാണ് കാര്യമായി ഇന്ത്യൻ ബൗളിങ്ങിനെതിരെ പിടിച്ചുനിന്നത്. സിറാജ് അഞ്ചും ഷാർദുൽ താക്കൂർ നാലും വിക്കറ്റെടുത്തു. വാഷിങ്ടൺ സുന്ദറിനായിരുന്നു അവശേഷിച്ച വിക്കറ്റ്.
ബ്രിസ്ബേനിലെ ഗാബയിൽ വിജയ മുത്തത്തിനായി കാത്തിരിക്കുന്ന ഇന്ത്യക്കായി പുതുനിരയുടെ കരുത്താണ് ഭാഗ്യം തെളിയിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.