ലാഹോർ: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ട്വന്റി20യിൽ പാകിസ്താന് ജയം. ആറു റൺസിനായിരുന്നു പാക് ജയം. ഇതോടെ പരമ്പരയിൽ ആതിഥേയർ 3-2ന് മുന്നിലെത്തി.
ആദ്യം ബാറ്റ് ചെയ്ത പാകിസ്താനെ 19 ഓവറിൽ 145ന് പുറത്താക്കിയ ഇംഗ്ലണ്ട് വിജയപ്രതീക്ഷയിലായിരുന്നെങ്കിലും ബാറ്റിങ് ചതിച്ചു. 20 ഓവറിൽ ഏഴിന് 137 റൺസെടുക്കാനേ ഇംഗ്ലണ്ടിനായുള്ളൂ. മുൻനിര ബാറ്റർമാരെല്ലാം പാക് ബൗളർമാരുടെ ആക്രമണത്തിനു മുന്നിൽ അടിയറവ് പറഞ്ഞ കളിയിൽ ക്യാപ്റ്റൻ മുഈന്‍ അലി (37 പന്തിൽ 51), ഡേവിഡ് മലാൻ (36 പന്തിൽ 35) എന്നിവരാണ് ഇംഗ്ലണ്ടിനായി പിടിച്ചുനിന്നത്. നാല് ഓവറിൽ 16 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്ത ഇഫ്തിഖാർ അഹ്മദ് ആണ് പാക് ബൗളർമാരിൽ പിശുക്കുകാട്ടിയത്.
നേരത്തേ, മുഹമ്മദ് റിസ്വാന്റെ (46 പന്തിൽ 63) ഇന്നിങ്സാണ് പാകിസ്താനെ 145 എന്ന സ്കോറിലെത്തിച്ചത്. മറ്റാർക്കും പിടിച്ചുനിൽക്കാനായില്ല.
ഇംഗ്ലണ്ട് ബൗളർമാരിൽ മാർക് വുഡ് മൂന്നും ഡേവിഡ് വില്ലിയും സാം കറനും രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി. ഏഴു മത്സര പരമ്പരയിലെ ആറാം ട്വന്റി20 വെള്ളിയാഴ്ച നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.