ഇസ്ലാമാബാദ്: പാകിസ്താൻ പേസ് ബൗളർ ഉമർഗുൽ ക്രിക്കറ്റിെൻറ മുഴുവൻ ഫോർമാറ്റിൽ നിന്നും വിരമിച്ചു. 36കാരനായ താരം 47 ടെസ്റ്റുകളിലും 130 ഏകദിനങ്ങളിലും 60 ട്വൻറി20 മത്സരങ്ങളിലും പാകിസ്താനായി കളത്തിലിറങ്ങിയിട്ടുണ്ട്. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന നാഷനൽ ട്വൻറി 20 കപ്പിൽ ബലൂചിസ്താനായി പന്തെറിയുന്ന ഗിൽ ടൂർണമെൻറിന് ശേഷം കളിക്കില്ലെന്നറിയിക്കുകയായിരുന്നു.
2002 അണ്ടർ 19 ലോകകപ്പിൽ പാകിസ്താനായി കളിച്ച ഗുൽ 2003ലാണ് പാക് ടീമിലിടം പിടിച്ചത്. വഖാർ യൂനിസും വസീം അക്രമും ഒഴിച്ചിട്ടുപോയ പാക് പേസ് ബൗളിങ് നിരയിൽ ഏറെക്കാലം തിളങ്ങിനിൽക്കാൻ ഗുല്ലിനായിരുന്നു.2007 ട്വൻറി 20 ലോകകപ്പിൽ പാകിസ്താൻ റണ്ണറായപ്പോഴും 2009 ട്വൻറി 20 ലോകകപ്പ് ജേതാക്കളായപ്പോഴും പേസ് ബൗളിങ്ങിനെ നയിച്ചിരുന്നത് ഉമർഗുല്ലായിരുന്നു.
ടെസ്റ്റിൽ 163ഉം ഏകദിനത്തിൽ 179ഉം ട്വൻറി 20യിൽ 85 വിക്കറ്റുകളുമാണ് ഗുല്ലിെൻറ പേരിലുള്ളത്. ട്വൻറി 20യിൽ അതിവേഗ യോർക്കറുകൾ കൊണ്ട് ബാറ്റ്സ്മാൻമാരെ വിറപ്പിക്കുന്നതിൽ മിടുക്കനായിരുന്നു.2016ലാണ് ഏകദിനത്തിലും ടെസ്റ്റിലും ഗുൽ അവസാനമായി കളത്തിലിറങ്ങിയത്. തുടർന്നും ആഭ്യന്തര ക്രിക്കറ്റിൽ സജ്ജീവമായിരുന്നു. ഐ.പി.എല്ലിൽ കൊൽകത്ത നൈറ്റ് റൈഡേഴ്സിനായി ആദ്യ സീസണിൽ കളത്തിലിറങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.