കൊൽക്കത്ത: ബംഗ്ലാദേശിനെ ഏഴു വിക്കറ്റിന് തകർത്ത് പാകിസ്താൻ സെമി പ്രതീക്ഷ നിലനിർത്തി. ബംഗ്ലാദേശ് ഉയർത്തിയ 205 റൺസ് വിജയലക്ഷ്യം പാകിസ്താൻ 32.3 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. അർധ സെഞ്ച്വറി നേടിയ ഓപണർമാരായ അബ്ദുള്ള ഷഫീഖും (68) ഫഖർ സമാനും (81) ചേർന്നാണ് പാകിസ്താനെ അനായാസം വിജയത്തിലെത്തിച്ചത്.
ക്യാപ്റ്റൻ ബാബർ അസം ഒമ്പത് റൺസെടുത്ത് പുറത്തായി. 26 റൺസെടുത്ത മുഹമ്മദ് റിസ്വാനും 17 റൺസെടുത്ത ഇഫ്ത്തിഖാർ അഹമ്മദും പുറത്താകാതെ നിന്നു. പാക് സ്പിന്നർ മെഹ്ദി ഹസൻ മിറാസിനാണ് മുന്ന് വിക്കറ്റും.
നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ബംഗ്ലാദേശിനെ 45.1 ഓവറിൽ 204 റൺസിന് പാക് ബൗളർമാർ എറിഞ്ഞൊതുക്കുകയായിരുന്നു. അർധ സെഞ്ച്വറി നേടിയ മഹ്മൂദുല്ലയാണ് (56) ടോപ് സ്കോറർ. ഓപണർ ലിട്ടൻ ദാസ് (45) നായകൻ ഷാകിബുൽ ഹസ്സൻ (43), മെഹ്ദി ഹസൻ മിറാസ് (25) എന്നിവർ മാത്രമാണ് ബംഗ്ലാദേശ് നിരയിൽ രണ്ടക്കം കടന്നത്.
പാകിസ്താന് വേണ്ടി ഷഹീൻ ഷാ അഫ്രീദിയും മുഹമ്മദ് വസീമും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ഏഴ് മത്സരങ്ങൾ പൂർത്തിയയപ്പോൾ മൂന്ന് ജയവും നാല് തോൽവിയും ഉൾപ്പെടെ പാകിസ്താൻ ആറ് പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്. ഇന്നത്തെ തോൽവിയോടെ ബംഗ്ലാദേശ് ലോകകപ്പിൽ നിന്ന് പുറത്തായി. എഴു മത്സരങ്ങളിൽ നിന്ന് രണ്ടുപോയിന്റ് മാത്രമുള്ള ബംഗ്ലാദേശ് ഒമ്പതാം സ്ഥാനത്താണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.