ദുബൈ: രാജസ്ഥാൻ റോയൽസിന് സൺറൈസേഴ്സ് ഹൈദരാബാദിെൻറ വക എട്ടിെൻറ പണി. രാജസ്ഥാൻ ഉയർത്തിയ 154 റൺസ് പിന്തുടർന്നിറങ്ങിയ സൺറൈസേഴ്സ് മനീഷ് പാണ്ഡേയുടേയും വിജയ് ശങ്കറിെൻറയും കരുത്തിൽ എട്ടുവിക്കറ്റിെൻറ ജയം സ്വന്തമാക്കി. തോൽവിയോടെ രാജസ്ഥാെൻറ സെമിസാധ്യതകൾ തുലാസിലായി.
ചെറിയ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഹൈദരാബാദിെൻറ തുടക്കം തകർച്ചയോടെയായിരുന്നു. സ്റ്റാർ ബാറ്റ്സ്മാൻമാരായ ഡേവിഡ് വാർണറും ജോണി ബാരിസ്റ്റോയും ജോഫ്ര ആർച്ചറുടെ പന്തുകളിൽ വേഗം കൂടാരം കയറി. എന്നാൽ പിന്നാലെയെത്തിയ മനീഷ് പാണ്ഡേ മത്സരവും ദിവസവും തേൻറതാക്കി മാറ്റുകയായിരുന്നു. വിജയ് ശങ്കറിനെ ഒരറ്റത്ത് നിർത്തി അടിച്ചുതകർത്ത പാണ്ഡേ 47 പന്തുകളിൽ 83 റൺസെടുത്തു. 51 പന്തിൽ 52 റൺസെടുത്ത ശങ്കർ സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്തും ആവശ്യ സമയത്ത് ബൗണ്ടറികളടിച്ചും പാണ്ഡേക്ക് ഒത്തപങ്കാളിയായി. നാലാംവിക്കറ്റിൽ ഇരുവരും ചേർന്ന് പടുത്തുയടർത്തിയത് 140 റൺസിെൻറ കൂറ്റൻ കൂട്ടുകെട്ട്. ഫലത്തിൽ ഹൈദരാബാദിന് എട്ടുവിക്കറ്റിെൻറ വമ്പൻ ജയം.
പത്തുമത്സരങ്ങളിൽ നിന്നും എട്ട് പോയൻറുമായി സൺറൈസേഴ്സ് പോയൻറ് പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് കയറി. പഞ്ചാബിനും ഒരു മത്സരം അധികം കളിച്ച രാജസ്ഥാനും എട്ട് പോയൻറുണ്ടെങ്കിലും റൺറേറ്റിൽ ഹൈദരാബാദാണ് മുമ്പിൽ. തോൽവിയോടെ രാജസ്ഥാൻ പുറത്തേക്കുള്ള വഴിയിലാണ്. ശേഷിക്കുന്ന മൂന്നുമത്സരങ്ങൾ ജയിച്ചാലും മറ്റുള്ളവരുടെ ഫലംകൂടി പരിഗണിച്ചാകും സെമി സാധ്യതകൾ.
ആദ്യം ബാറ്റുചെയ്ത റോയൽസിനായി 32 പന്തുകളിൽ 30 റൺസെടുത്ത ബെൻ സ്റ്റോക്സ്, 26 പന്തിൽ നിന്നും 36 റൺസെടുത്ത സഞ്ജു സാംസൺ, 12 പന്തിൽ നിന്നും 20 റൺസെടുത്ത റിയാൻ പരാഗ് എന്നിവർ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. രാജസ്ഥാൻ നിരയിൽ ആർക്കും ക്രീസിലുറച്ച് റൺനിരക്കുയർത്താനായില്ല. ജേസൺ ഹോൾഡർ ഹൈദരാബാദിനായി മൂന്നുവിക്കറ്റ് വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.