ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിന് 200 ഒാക്സിജൻ കോൺസെൻട്രേറ്റേഴ്സ് സംഭാവന ചെയ്ത് പാണ്ഡ്യ സഹോദരങ്ങൾ. മുംബൈ ഇന്ത്യൻ താരങ്ങളായ ഹാർദിക് പാണ്ഡ്യയും സഹോദരൻ ക്രുണാളും ചേർന്ന് രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലായി 200 ഒാക്സിജൻ കോൺസെൻട്രേറ്റേഴ്സ് വിതരണം െചയ്യാനാണ് തീരുമാനം.
കോവിഡ് റിലീഫിന് സാമ്പത്തിക പിന്തുണയുമായി നിരവധി െഎ.പി.എൽ താരങ്ങളാണ് രംഗത്തുവരുന്നത്. 20 ലക്ഷം രൂപയും വ്യക്തിഗത പ്രകടനത്തിന് ഈ ഐ.പി.എൽ സീസണിൽ ലഭിക്കുന്ന മുഴുവൻ തുകയും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സംഭാവന ചെയ്യുന്നതായി ഡൽഹി കാപ്പിറ്റൽസ് താരം ശിഖർ ധവാൻ അറിയിച്ചിരുന്നു. കൊൽക്കത്തയുടെ ആസ്ട്രേലിയൻ താരം പാറ്റ് കമ്മിൻസ് 37 ലക്ഷം രൂപ നൽകിരുന്ന. രാജസ്ഥാൻ റോയൽസ് ടീം 7.5 കോടി നൽകിയപ്പോൾ സചിൻ ടെണ്ടുൽക്കർ കോവിഡ് ബാധിതരെ സഹായിക്കുന്ന 'മിഷൻ ഓക്സിജനിലേക്ക്' ഒരുകോടി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.