മുംബൈയുടെ മോഹം പൊലിഞ്ഞു; പാണ്ഡ്യ ഗുജറാത്ത് ടൈറ്റൻസിൽ തുടരും

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐ.പി.എൽ) അടുത്ത സീസണിലും ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയെ ടീമിൽ നിലനിർത്താൻ ഗുജറാത്ത് ടൈറ്റൻസ് തീരുമാനിച്ചു. ഇന്ത്യൻ ആൾറൗണ്ടറെ 15 കോടിയെന്ന മോഹവില നൽകി തങ്ങൾക്കൊപ്പമെത്തിക്കാൻ മുംബൈ ശ്രമിക്കുന്നതായ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഏഴു സീസണിൽ മുംബൈക്കൊപ്പം കളിച്ച താരം പഴയ തട്ടകത്തിലേക്ക് മടങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും വിട്ടുനൽകാൻ ഗുജറാത്ത് തയാറായില്ല. കഴിഞ്ഞ രണ്ട് സീസണുകളിൽ ടീമിനെ തുടർച്ചയായി ഫൈനലിലേക്ക് നയിച്ച ഹാർദിക്, അരങ്ങേറ്റ സീസണിൽ തന്നെ ടീമിന് കിരീടവും സമ്മാനിച്ചിരുന്നു.

ഓരോ ഫ്രാഞ്ചൈസിയും വിട്ടുനൽകുന്ന താരങ്ങളുടെയും വാങ്ങുന്നവരുടെയും വിവരങ്ങൾ ഞായറാഴ്ച അറിയിക്കാൻ ബി.സി.സി.ഐ നിർദേശിച്ചിരുന്നു. രാജസ്ഥാൻ റോയൽസ് ഓപണറായിരുന്ന ദേവ്ദത്ത് പടിക്കലിനെ ലഖ്നോ സൂപ്പർ ജയന്റ്സിന് നൽകി പകരം പേസർ ആവേശ് ഖാനെ രാജസ്ഥാൻ സ്വന്തമാക്കിയിരുന്നു.

ഡിസംബർ 19ന് ദുബൈയിൽ വെച്ചാകും അടുത്ത സീസണിലേക്കുള്ള ഐ.പി.എൽ താരലേലം നടക്കുകയെന്നാണ് വിവരം. ആദ്യമായാകും ഇന്ത്യക്ക് പുറത്ത് ഐ.പി.എൽ താരലേലം നടക്കുക. 

Tags:    
News Summary - Pandya will continue with Gujarat Titans

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.