സെപ്റ്റംബർ 19 മുതൽ നവംബർ 10 വരെ യു.എ.ഇയിൽ നടത്താനിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് 13ാം എഡിഷെൻറ ടൈറ്റിൽ സ്പോൺസറാകാൻ സന്നദ്ധത അറിയിച്ച് ബാബാ രാംദേവിെൻറ പതഞ്ജലിയും രംഗത്ത്. വമ്പൻ തുകക്ക് അഞ്ച് വർഷത്തേക്ക് കരാർ ചെയ്ത െഎ.പി.എൽ ടൈറ്റിൽ സ്പോൺസർഷിപ്പിൽ നിന്നും വിവോ പിൻവാങ്ങിയതിന് പിന്നാലെ ബി.സി.സി.െഎ പകരക്കാരെ തേടിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം എക്കണോമിക് ടൈംസിനോട് സംസാരിക്കവേ പതഞ്ജലിയുടെ വക്താവായ എസ്.കെ ടിജരവാലയാണ് സന്നദ്ധത അറിയിച്ചത്.
െഎ.പി.എൽ പോലുള്ള ടൂർണമെൻറിെൻറ ടൈറ്റിൽ സ്പോൺസറാകാൻ സാധിച്ചാൽ ആഗോള മാർക്കറ്റിൽ പതഞ്ജലിക്ക് വലിയ മുന്നേറ്റമുണ്ടാക്കാൻ കഴിയുമെന്നും അത് ഗൗരവമായി പരിഗണിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതിവര്‍ഷം 440 കോടി രൂപയാണ് ടൈറ്റില്‍ സ്‌പോണ്‍സർഷിപ്പിനായി വിവോ ബി.സി.സി.ഐയ്ക്ക് നല്‍കിവന്നിരുന്നത്. ഇന്ത്യയിൽ ചൈന വിരുദ്ധ വികാരം നിലനിൽക്കുന്ന സാഹചര്യത്തിൽ അതിൽ ഗണ്യമായ കുറവ് വരുത്താൻ വിവോ ആവശ്യപ്പെട്ടിരുന്നതായും റിപ്പോർട്ടുണ്ടായിരുന്നു. ഇത്രയും തുക പതഞ്ജലി മുടക്കുമോ എന്ന കാര്യവും സംശയമാണ്.
ടൈറ്റിൽ സ്പോൺസർഷിപ്പിനായി ബി.സി.സി.െഎ സമീപിച്ചെങ്കിലും ടെലികോം ഭീമൻമാരായ റിലയൻസ് ജിയോ തയാറായി മുന്നോട്ട് വന്നിരുന്നില്ല. നിലവിൽ ബി.സി.സി.െഎയുമായി സഹകരിക്കുന്ന പേടിഎം, ബൈജൂസ് ലേണിങ് ആപ്പ്, െഎ.പി.എൽ പാർട്ണർമാരായ ടാറ്റാ മോേട്ടാർസ്, ഡ്രീം ഇലവൻ, ആമസോൺ എന്നിവരെയും ബോർഡ് സമീപിച്ചിട്ടുണ്ട്. എന്നാൽ, ആരും അനുകൂലമായി പ്രതികരിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. ഇവയിൽ പലതും ചൈനീസ് നിക്ഷേപമുള്ള കമ്പനികളുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.