ന്യൂസിലാൻഡ് നായകൻ ടിം സൗത്തീ

അഫ്ഗാനെ നേരിടാൻ സ്പിൻ പടയുമായി ന്യൂസിലാൻഡ്

വെല്ലിങ്ടൺ: അഫ്ഗാനിസ്താനെതിരായ ഏക ടെസ്റ്റിനായി സ്പി​ൻ പടയെ ഒരുക്കി ന്യൂസിലാൻഡ്. സെപ്റ്റംബർ ഒമ്പതിന് ഗ്രേറ്റർ നോയിഡ സ്​പോർട്സ് കോംപ്ലക്സ് ഗ്രൗണ്ടിൽ ആരംഭിക്കുന്ന മത്സരത്തിന് ആൾറൗണ്ടർമാർ ഉ​ൾപ്പെടെ കിവീസ് ടീമിലുള്ളത് അഞ്ച് സ്പിൻ ബൗളർമാരാണ്. മിച്ചൽ സാന്റ്നർ, അജാസ് പട്ടേൽ, രചിൻ രവീന്ദ്ര, മൈക്കൽ ബ്രേസ്വെൽ, ​െഗ്ലൻ ഫിലിപ്സ് എന്നിവരെയാണ് ന്യൂസിലാൻഡ് സ്പിൻ നിരയിൽ അണിനിരത്തുന്നത്. റാഷിദ് ഖാൻ, മുഹമ്മദ് നബി, നൂർ അഹ്മദ്, മുജീബ് റഹ്മാൻ തുടങ്ങിയ ലോകോത്തര സ്പിൻ നിരയുള്ള ടീമാണ് അഫ്ഗാനിസ്താൻ.

പാകിസ്താനും അഫ്ഗാനും ശ്രീലങ്കക്കുമെതിരായ ടെസ്റ്റിന് മുന്നോടിയായി മുൻ പാകിസ്താൻ സ്പിൻ ഇതിഹാസം സഖ്ലൈൻ മുഷ്താഖിനെ ന്യൂസിലാൻഡ് അസിസ്റ്റന്റ് കോച്ചായി നിയമിച്ചിരുന്നു. പേസർമാരായ വിൽ ഒറൂർകെയും ബെൻ സിയേഴ്സും ‘ബ്ലാക്ക് ക്യാപ്സി’നായി ആദ്യ ടെസ്റ്റ് കളിക്കാനിറങ്ങും. ടിം സൗത്തീയാണ് ടീമിനെ നയിക്കുന്നത്. ലോക ടെസ്റ്റ് ചാമ്പ്യൻഡിപ്പ് പോയന്റ് നിലയിൽ നിലവിൽ മൂന്നാം സ്ഥാനത്താണ് ന്യൂസിലാൻഡ്. അഫ്ഗാനെതിരായ ടെസ്റ്റിന് ശേഷം ശ്രീലങ്കക്കെതിരെ രണ്ട് ടെസ്റ്റുകളും പിന്നാലെ ഇന്ത്യക്കെതിരെയും ഇംഗ്ലണ്ടിനെതിരെയും മൂന്ന് വീതം ടെസ്റ്റുകളും ന്യൂസിലാൻഡ് കളിക്കുന്നുണ്ട്.

ന്യൂസിലാൻഡ് സ്ക്വാഡ്: ടിം സൗത്തീ (ക്യാപ്റ്റൻ), ടോം ​െബ്ലൻഡൽ, മൈക്കൽ ബ്രേസ്വെൽ, ഡെവോൺ കോൺവെ, മാറ്റ് ഹെന്റി, ടോം ലതാം, ഡാറിൽ മിച്ചൽ, വിൽ ഒറൂർകെ, അജാസ് പട്ടേൽ, ​െഗ്ലൻ ഫിലിപ്സ്, രചിൻ രവീന്ദ്ര, മിച്ചൽ സാന്റ്നർ, ബെൻ സിയേഴ്സ്, കെയ്ൻ വില്യംസൺ, വിൽ യങ്.

Tags:    
News Summary - New Zealand with five spinners against Afghanistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.