'വർഷങ്ങൾക്ക് ശേഷം ആഭ്യന്തര ക്രിക്കറ്റിലേക്ക് സൂപ്പർതാരങ്ങൾ; ദുലീപ് ട്രോഫി കളിക്കാൻ വിരാടും രോഹിത്തും; റിപ്പോർട്ട്

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ സൂപ്പർതാരങ്ങളായ വിരാട് കോഹ്ലിയും രോഹിത് ശർമയും ദുലീപ് ട്രോഫി കളിക്കാൻ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ടുകൾ. ബംഗ്ലാദേശിനെതിരെയുള്ള ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായാണ് ഇരുവരും ദുലീപ് ട്രോഫിയിൽ കളിക്കുക. ബി.സ.സി.ഐയുടെ സീനിയർ സെലക്ഷൻ കമ്മിറ്റി ദുലീപ് ട്രോഫിക്കുള്ള ടീമുകളെ തെരഞ്ഞെടുക്കും. സെപ്റ്റംബർ അഞ്ചിന് ആരംഭിക്കുന്ന ദുലീപ് ട്രോഫിയിൽ ഇന്ത്യൻ ടീമിന്‍റെ പ്രധാന താരങ്ങളെയെല്ലാം കളിക്കാനായി ക്ഷണിച്ചിട്ടുണ്ട്. യഷസ്വി ജയ്സ്വാൾ, കെ.എൽ. രാഹുൽ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, അക്സർ പട്ടേൽ, സൂര്യകുമാർ യാദവ് എന്നിവരെയെല്ലാമാണ് ദുലീപ് ട്രോഫി കളിക്കാനായി ക്ഷണിച്ചത്.

ചാമ്പ്യൻ പേസറായ ജസ്പ്രീത് ബുംറ അദ്ദേഹത്തിന്‍റെ വിശ്രമം തുടരും. ദുലീപ് ട്രോഫിയിലും ബംഗ്ലാദേശ് പരമ്പരയിലും ബുംറ കളിച്ചേക്കില്ല. സ്പിന്നിനെ തുണക്കുന്ന ഇന്ത്യൻ പിച്ചുകളിൽ താരത്തിന് വലിയ റോൾ ഉണ്ടാകാത്ത സാഹചര്യത്തിലാണ് വിശ്രമം തുടരുന്നത്. സോണൽ സെറ്റപ്പിൽ നിന്നും മാറി ഇത്തവണ ഇന്ത്യ-എ, ഇന്ത്യ-ബി, ഇന്ത്യ-സി, ഇന്ത്യ-ഡി. എന്നിങ്ങനെയായിരിക്കും ദുലീപ് ട്രോഫി നടക്കുക.

ചീഫ് സെലക്ടറായ അജിത് അഗാർക്കറും അദ്ദേഹത്തിന്‍റെ പാനലുമാണ് എല്ലാ സ്ക്വോഡിനെയും പ്രഖ്യാപിക്കുക. ആന്ധ്ര പ്രദേശിലെ അനന്തപൂരിലായിരുന്നു മത്സരം നടത്താൻ ഷെഡ്യൂൾ ചെയ്തിരുന്നത്. എന്നാൽ സൂപ്പർതാരങ്ങൾ കളിക്കാനെത്തുന്നത് പ്രമാണിച്ച് ഒരു റൗണ്ട് മത്സരം ചിന്നസ്വാമി സ്റ്റേഡിയത്തിൽ വെച്ച് നടത്തിയേക്കും. ആദ്യ റൗണ്ട് മത്സരങ്ങൾ സെപ്റ്റംബർ അഞ്ചിന് ആരംഭിക്കും. എന്നാൽ സെപ്റ്റംബർ 12ന് ആരംഭിക്കുന്ന രണ്ടാം റൗണ്ട് മത്സരങ്ങൾക്കായിരിക്കും വിരാട് കോഹ്ലി, രോഹിത് ശർമ എന്നിവരെല്ലാം എത്തുക. ബംഗ്ലാദേശിനെതിരെയുള്ള ടെസ്റ്റ് മത്സരങ്ങളിൽ സെപ്റ്റംബർ 19ന് ചെന്നൈയിൽ ആരംഭിക്കും.

Tags:    
News Summary - rohit sharma and virat kohli will play in duleep trophy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.