ലണ്ടൻ: അപൂർവമായി വിരുന്നെത്തുന്നതാണ് അയർലൻറ് ക്രിക്കറ്റ് ടീമിനെ സംബന്ധിച്ചിടത്തോളം ജയം. പരമ്പര 2-1ന് കൈവിട്ടെങ്കിലും ലോകചാമ്പ്യന്മാർക്കെതിരെ ചൊവ്വാഴ്ച നേടിയ ജയം അവർ നന്നായി ആഘോഷിച്ചു.
ഇംഗ്ലണ്ടിനെതിരെ മൂന്നാം ഏകദിനത്തിലായിരുന്നു അയർലൻറിൻെറ അപ്രതീക്ഷിത തിരിച്ചടി. ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ടിൻെറ 328 എന്ന കൂറ്റൻ സ്കോർ പിന്തുടർന്ന അയർലൻറ് മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യം മറികടന്നത്.
2015 ലോകകപ്പിലാണ് അയർലൻറ് അവസാനമായി ഒരു പ്രധാന ടീമിനെതിരെ ജയിക്കുന്നത്. പരമ്പരകൈവിട്ടെങ്കിലും ഈ ജയം അവർ ആഘോഷമാക്കി.
ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് ഒയിൻ മോർഗൻെറ സെഞ്ച്വറിയിലും(106), ടോം ബാറ്റൺ(58), ഡേവിഡ് വില്ലി(51) എന്നിവരുടെ അർധ സെഞ്ച്വറിയിലുമാണ് പത്തു വിക്കറ്റ് നഷ്ടത്തിൽ 328 റൺസെടുത്തത്.
കൂറ്റൻ സ്കോറിൽ ജയിച്ചെന്നു കരുതിയ ഇംഗ്ലണ്ടിന് അയർലൻറ് വൻ തിരിച്ചടി നൽകുകയായിരുന്നു. ഓപണർ പോൾ സ്റ്റിർലിങ്ങിൻെറയും(142), ക്യാപ്റ്റൻ ആൻഡി ബാൾബെർനിയുടെയും(113)യും സെഞ്ച്വറി കരുത്തിലായിരുന്നു 49.5 ഓവറിൽ അയർലൻറിൻെറ ജയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.