ഏഷ്യാ കപ്പിലെ ഇന്ത്യയുടെ തോല്‍വിക്ക് ചിലര്‍ ബാറ്റിങ് നിരയെ പഴിക്കുമ്പോൾ മറ്റുചിലര്‍ ബൗളിങ് നിരയെയാണ് കുറ്റുപ്പെടുത്തുന്നത്. പാകിസ്താനെ തോൽപ്പിച്ച് ഗംഭീര തുടക്കമിട്ട ടീം ഒടുവിൽ ശ്രീലങ്കയോടും പാകിസ്താനെതിരായ രണ്ടാം മത്സരത്തിലും തോൽവി വഴങ്ങിയാണ് പുറത്തായത്.
അതേസമയം, ഇന്ത്യയുടെ തോല്‍വിയുടെ കാരണം ചൂണ്ടിക്കാട്ടിയിരിക്കുകയാണ് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റായ റമീസ് രാജ. ടീമില്‍ നിരന്തരം വരുത്തിയ മാറ്റങ്ങളാണ് ഇന്ത്യക്ക് തിരിച്ചടിയായതെന്ന് അദ്ദേഹം പറഞ്ഞു.
'ഇന്ത്യ പരാജയപ്പെടാനുള്ള പ്രധാന കാരണം മികച്ചൊരു മാതൃക സൃഷ്ടിക്കാത്തതാണ്. ടീമില്‍ ഒരുപാട് മാറ്റങ്ങൾ വരുത്തി. പരീക്ഷണം നടത്താന് ഇന്ത്യക്കൊപ്പം വലിയൊരു താരനിര തന്നെയുണ്ടായിരുന്നു. ബെഞ്ചില്‍ ആവിശ്യത്തിന് മാത്രം താരങ്ങളുണ്ടായാല്‍ ഇത്തരത്തില്‍ പരീക്ഷണങ്ങള്‍ നടത്തേണ്ടതില്ല. ടീം മികച്ച നിലയിലാണെങ്കിൽ, അത് അങ്ങനെ തന്നെ തുടരുക. എന്നിട്ട് വിജയിക്കുക'.
'ടീമിന്റെ റാങ്കിങ്ങും മത്സരത്തിന്റെ ഫലവും നോക്കുക. ഇന്ത്യയെയും പാകിസ്താനെയും താരതമ്യപ്പെടുത്തുക. പാകിസ്താന്‍ പ്ലേയിങ് 11 അധികം മാറ്റം വരുത്താത്തതെന്തെന്ന് ? പലരും ചോദിച്ചു. അവര്‍ മികച്ച രീതിയില്‍ കളിച്ച് ജയിക്കുമ്പോള്‍ ഞാന്‍ എന്തിനാണ് മാറ്റം വരുത്തുന്നത്. ഈ വിജയ തന്ത്രം ഇന്ത്യക്ക് അറിയാതെ പോയി'-റമീസ് രാജ പറഞ്ഞു. ആദ്യ മത്സരത്തിലെ ടീമില്‍ നിന്ന് മൂന്ന് മാറ്റങ്ങളോടെയാണ് ഇന്ത്യ പാകിസ്താനെതിരേ രണ്ടാം മത്സരം കളിക്കാനിറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.