ന്യൂഡൽഹി: രാജ്യത്ത് ഇന്ധന വില അനുദിനം കുതിച്ചുകൊണ്ടിരിക്കുകയാണ്. നാല് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പോടെ താൽക്കാലികമായി നിർത്തിവെച്ചിരുന്ന ഇന്ധനവില വർധന തുടർച്ചയായി ഉയർന്നുകൊണ്ടിരിക്കുകയാണ്.
മുംബൈയിൽ പെട്രോൾ വില 99.94ൽ എത്തിയതോടെ രസികൻ ട്വീറ്റുകളും പ്രവഹിച്ചുതുടങ്ങി. ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന ബാറ്റിങ് ശരാശരിക്കുടമയായ സാക്ഷാൽ ഡോണാൾഡ് ബ്രാഡ്മാെൻറ 99.94നോടാണ് ആളുകൾ പെട്രോൾവിലയെ താരതമ്യം ചെയ്തത്. രസികൻ ട്രോൾ പങ്കുവെച്ചവരിൽ കോൺഗ്രസ് നേതാവ് ശശി തരൂരും ഉൾപ്പെടും.
നേരത്തേ പെട്രോൾവില നൂറുകടന്നപ്പോൾ സചിൻ ടെണ്ടുൽക്കറുടെ സെഞ്ച്വറിയോട് ഉപമിച്ചായിരുന്നു ട്രോളുകൾ ഒഴുകിയിരുന്നത്. ജയ്പൂർ അടക്കമുള്ള പല നഗരങ്ങളിലും നിലവിൽ പെട്രോൾ വില സെഞ്ച്വറി പിന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.