''കർഷകരുടെ വെള്ളവും വൈദ്യുതിയും കട്ടാക്കിയപ്പോൾ മിണ്ടാതിരുന്നവരൊക്കെ ഇപ്പോൾ ഉണർന്നിരിക്കുന്നു'' -സചിനെ പരിഹസിച്ച്​ പ്രശാന്ത്​ ഭൂഷൺ

മുംബൈ: കാർഷിക സമരം അന്താരാഷ്​ട്രതലത്തിൽ ചർച്ചയായതിനെ പ്രതിരോധിക്കാനായി കേന്ദ്രസർക്കാർ ഒരുക്കിയ 'ഇന്ത്യ എഗെയ്ൻ​സ്റ്റ്​ പ്രൊപ്പഗണ്ട' കാമ്പയിനിൽ അണിചേർന്ന​ ക്രിക്കറ്റ്​ ഇതിഹാസം സചിൻ ടെണ്ടുൽക്കറെ പരിഹസിച്ച്​ സുപ്രീംകോടതി അഭിഭാഷകൻ പ്രശാന്ത്​ ഭൂഷൺ.

''കർഷകർക്കുള്ള വൈദ്യുതിയും വെള്ളവും ഇന്‍റർനെറ്റും ഒഴിവാക്കി അടച്ചിട്ടപ്പോൾ മിണ്ടാതിരുന്ന വമ്പൻ സെലിബ്രിറ്റികളെല്ലാം രിഹാനയും ഗ്രേറ്റ തുംബെർഗും പറഞ്ഞതിന്​ പിന്നാലെ പെ​ട്ടെന്ന്​ നിശബ്​ദത വെടിഞ്ഞിരിക്കുന്നു. ന​ട്ടെല്ലില്ലാത്തവരും ഹൃദയമില്ലാത്തവരുമായ 'സർക്കാറി' സെലിബ്രിറ്റികൾ ' -സചിന്‍റെ ട്വീറ്റിന്​ മറുപടിയായി പ്രശാന്ത്​ ഭൂഷൺ ട്വീറ്റ്​ ചെയ്​തു.

''ഇന്ത്യയുടെ പരമാധികാരത്തിൽ വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ല. ബാഹ്യശക്തികൾ​ കാഴ്ചക്കാരായിരിക്കാം. പക്ഷേ പ​ങ്കെടുക്കുന്നവരല്ല. ഇന്ത്യക്കാർക്ക്​ ഇന്ത്യയെ അറിയാം. ഇന്ത്യക്കായി തീരുമാനിക്കണം. ഒരു രാഷ്​ട്രമെന്ന നിലയിൽ നമുക്ക്​ ഒരുമിച്ചുനിൽക്കാം'' -സചിൻ ട്വീറ്റ്​ ചെയ്തത്​ ഇങ്ങനെയായിരുന്നു.

പോപ്​ ഗായിക രിഹാന, പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബെർഗ്​ തുടങ്ങിയവരടക്കമുള്ള ആഗോള സെലിബ്രിറ്റികൾ കർഷക പ്രക്ഷോഭം സമൂഹമാധ്യമങ്ങളിലൂടെ ഉയർത്തിയത്​ കേന്ദ്രസർക്കാറിന്​ പ്രതിഛായ നഷ്​ടം ഉണ്ടാക്കിയിരുന്നു. ഇതിന്​ തടയിടാനായി കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ്​ 'ഇന്ത്യ എഗെയ്​ന്​സ്റ്റ്​ പ്രൊപ്പഗണ്ട' കാമ്പയിൻ ഒരുക്കിയത്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.