ദുബൈ: പരിക്കേറ്റ് പുറത്തായ പേസർ ഭുവനേശ്വർ കുമാറിന് പകരം പൃഥ്വിരാജ് യാര സൺറൈസേഴ്സ് ഹൈദരാബാദ് ടീമിൽ. കഴിഞ്ഞ സീസണിൽ കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് താരമായിരുന്നു. ഹൈദരാബാദിൽ സൺറൈസേഴ്സിനെതിരെയായിരുന്നു ഐ.പി.എൽ അരങ്ങേറ്റം.
അന്ന് ഡേവിഡ് വാർണറുടെ വിക്കറ്റ് നേടിയ താരം അതേ നായകന് കീഴിൽ കളിക്കാൻ പോകുകയാണ്. ഈഡൻ ഗാർഡൻസിൽ രാജസ്ഥാൻ റോയൽസിനെതിരായ മത്സരം കൂടി കളിച്ചെങ്കിലും ഈ വർഷത്തെ താര ലേലത്തിൽ പൃഥ്വിരാജിനെ കെ.കെ.ആർ കൈവിടുകയായിരുന്നു.
22കാരനായ ഇടൈങ്കയ്യൻ മീഡിയം പേസർ 2017-18 സീസണിൽ ആന്ധ്രക്ക് വേണ്ടി കളിച്ചാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറിയത്.
ഒക്ടോബർ രണ്ടിന് ദുബൈയിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിനിടെയാണ് ഭുവിക്ക് പരിക്കേറ്റത്. മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ ഭുവി കളിച്ചിരുന്നില്ല. ഇതോടെ താരതമ്യേനെ അനുഭവസമ്പത്ത് കുറഞ്ഞ പേസ് നിരയുമായി സീസണിലെ ബാക്കി മത്സരങ്ങൾ കളിക്കേണ്ട ഗതികേടിലാണ് ഹൈദരാബാദ്.
സന്ദീപ് ശർമ, ടി. നടരാജൻ, സിദ്ധാർഥ് കൗൾ എന്നിവരാണ് ഹൈദരാബാദിെൻറ പേസർമാർ. ആദ്യ രണ്ട് മത്സരങ്ങളിൽ വിക്കറ്റൊന്നും നേടാൻ സാധിക്കാതിരുന്ന ഭുവി ഡൽഹിക്കെതിരെ രണ്ടും ചെന്നൈക്കെതിരെ ഒരു വിക്കറ്റും വിഴ്ത്തിയിരുന്നു. ആദ്യ അഞ്ച് മത്സരങ്ങൾ പൂർത്തിയായപ്പോൾ രണ്ട് ജയങ്ങൾ മാത്രമുള്ള ഓറഞ്ച് പട ഏഴാം സ്ഥാനത്താണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.