ന്യൂഡൽഹി: മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്‍ലിയെ പിന്തുണച്ച് ഇന്ത്യൻ സ്പിന്നർ യൂസ്വേന്ദ്ര ചഹൽ. ഈയടുത്തും ബാറ്റ് കൊണ്ട് കോഹ്‍ലി ഇന്ത്യൻ ടീമിനായി നിർണായക ഇന്നിങ്സുകൾ കളിച്ചിട്ടുണ്ടെന്ന് ചഹൽ പറഞ്ഞു. പക്ഷേ സെഞ്ച്വറികൾ മാത്രമേ ആളുകൾ നോക്കുന്നുള്ളുവെന്ന് ചഹൽ കുറ്റപ്പെടുത്തി.
തന്റെ കരിയറിലെ ഏറ്റവും മോശം സമയത്തിലൂടെ കോഹ്‍ലി കടന്നു പോകുന്നതിനിടെയാണ് പിന്തുണച്ച് ചഹൽ രംഗത്തെത്തിയിരിക്കുന്നത്. 2019ലാണ് കോഹ്‍ലി അവസാനമായി സെഞ്ച്വറി നേടിയത്. സമീപകാലത്ത് നടന്ന പരമ്പരകളിൽ തിളങ്ങാനാവാത്തത് മൂലം കോഹ്‍ലിക്കെതിരെ വലിയ വിമർശനം ഉയർന്നിരുന്നു.
കോഹ്‍ലി രണ്ട് ലോകകപ്പുകളിൽ ഇന്ത്യക്കായി മാൻ ഓഫ് ദ സീരിസ് നേടിയിട്ടുണ്ട്. എല്ലാ ഫോർമാറ്റുകളിലുമായി 70 സെഞ്ച്വറികൾ നേടിയിട്ടുണ്ട്. എന്നാൽ, അദ്ദേഹത്തിന്റെ ഈ സംഭാവനകളെ കുറിച്ച് നാം സംസാരിക്കാറില്ല. ഒരു ബൗളറും കോഹ്‍ലിക്കെതിരെ പന്തെറിയാൻ ആഗ്രഹിക്കില്ലെന്നും ചഹൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.