സിഡ്നി: ആസ്ട്രേലിയക്കെതിരെ മൂന്നാം ടെസ്റ്റിെൻറ നാലാം ദിനം സ്റ്റെമ്പുടുക്കുേമ്പാൾ മാധ്യമങ്ങൾ മുഴുക്കെ പ്രവചിച്ചത് ആസന്നമായ ഇന്ത്യൻ തോൽവിയായിരുന്നു. ആതിഥേയർക്ക് ആധികാരിക വിജയവും. വിജയം മണത്ത് മൈതാനത്തിറങ്ങിയ നാട്ടുകാരെ നേരിടാൻ മറുവശത്തുണ്ടായിരുന്നവരിൽ ഒരുവനായ അശ്വിനെ കുറിച്ച് അതിലേറെ ഞെട്ടിക്കുന്നതായിരുന്നു വന്ന വാർത്തകൾ. എന്നിട്ടും, എല്ലാം മറന്ന് അവൻ ഇന്ത്യൻ ബാറ്റിങ്ങിെൻറ കപ്പൽ മുങ്ങാതെ കരക്കടുപ്പിച്ചു. കളിയിലെ താരമായത് സ്റ്റീവ് സ്മിത്താണെങ്കിലും ആരാധക മനസ്സിൽ ഇടമുറപ്പിച്ചത് ആർ. അശ്വിൻ എന്ന സ്പിന്നർ കം ബാറ്റ്സ്മാൻ.
നാലാം നാൾ കളിയവസാനിപ്പിച്ച് വിശ്രമത്തിനായി എത്തുേമ്പാൾ കടുത്ത പുറം വേദനയിൽ പുളഞ്ഞ സ്പിന്നർക്ക് എണീറ്റ് നിൽക്കാൻ പോലുമായിരുന്നില്ലെന്ന് പറയുന്നത് ഭാര്യ പ്രീതി അശ്വിൻ. പക്ഷേ, ചേതേശ്വർ പൂജാര അവസാനിപ്പിച്ചിടത്തുനിന്ന് തുടങ്ങാൻ ബാറ്റെടുത്ത് മൈതാനത്തെത്തിയതോടെ അശ്വിൻ പുതിയ അവതാരമെടുത്തിരുന്നു. അർധ സെഞ്ച്വറി തികഞ്ഞില്ലെങ്കിലും കരിയറിലെ തന്നെ ഏറ്റവും മികച്ച ബാറ്റിങ് പ്രകടനങ്ങളിലൊന്നായി അത്. ഹനുമ വിഹാരിയെ കൂട്ടുപിടിച്ചായിരുന്നു മാന്ത്രിക പ്രകടനം. ഏളുപ്പം വിക്കറ്റെടുത്ത് കളി നിർത്തി ആഘോഷിക്കാൻ കൊതിച്ച ഓസീസിന് അശ്വിൻ പിടികൊടുത്തതേയില്ല. ശരിക്കും ബാറ്റുപിടിച്ച് ഈ ബൗളർ നടത്തിയത് 'േബ്ലാക്കത്തോൺ' കൂടിയായിരുന്നു. നടക്കാൻ പോലും യഥാർഥത്തിൽ പ്രയാസപ്പെട്ട താരത്തിനു നേരെ ബോധപൂർവം ബൗൺസറുകൾ എറിഞ്ഞായിരുന്നു ആസ്ട്രേലിയൻ ബൗളർമാരുടെ പ്രകോപനം. പക്ഷേ, ഒന്നും ഏശിയില്ല.
പ്രീതി സമൂഹ മാധ്യമത്തിൽ കുറിച്ച വാക്കുകൾ ഇങ്ങെന: ''ഇയാൾ രാത്രി ഉറങ്ങാൻ കിടന്നത് കടുത്ത നടുവേദനയും പരിക്കുമായിട്ടായിരുന്നു. രാവിലെ എണീക്കുേമ്പാഴും നേരെ എഴുന്നേറ്റുനിൽക്കാൻ പോലുമായില്ല. ഷൂവിെൻറ ലേസ് കെട്ടാൻ കുനിയാനും നന്നായി പ്രയാസപ്പെട്ടു. എന്നിട്ടും മൈതാനത്തെ പ്രകടനം ശരിക്കും അമ്പരപ്പിച്ചു''
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.