ഇന്ത്യൻ ടീമിന്റെ ലങ്കൻ പര്യടനത്തിൽ പരിശീലകൻ രാഹുൽ ദ്രാവിഡ്

മുംബൈ: ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി മുൻ ഇന്ത്യൻ ക്യാപ്റ്റൻ രാഹുൽ ദ്രാവിഡിനെ നിയമിച്ചു. നിലവിൽ നാഷണൽ ക്രിക്കറ്റ് അക്കാദമിയുടെ മേധാവിയാണ് ദ്രാവിഡ്. ജൂലൈയിലെ ശ്രീലങ്കൻ പര്യടനത്തിൽ ഇന്ത്യയ്ക്ക് ആറ് മത്സരമാണ് കളിക്കാൻ ഉള്ളത്.

വിരമിച്ച ശേഷം ഇത് രണ്ടാം തവണയാണ് രാഹുൽദ്രാവിഡ് ഇന്ത്യൻ ടീമിനൊപ്പം പ്രവർത്തിക്കുന്നത്. 2014ലെ ഇംഗ്ലണ്ട് പര്യടനത്തിൽ ഇന്ത്യ എ ടീമിന്റെ ബാറ്റിംഗ് കൺസൾട്ടന്റായി ദ്രാവിഡ് ഉണ്ടായിരുന്നു.

ഇന്ത്യൻ ടീമിൻറെ മുഖ്യ പരിശീലകൻ രവി ശാസ്ത്രിയും ബാറ്റിങ് പരിശീലകൻ വിക്രം റാത്തോഡും ബൗളിങ് പരിശീലകൻ ഭരത് അരുണും ടെസ്റ്റ് പരമ്പരയുടെ ഭാഗമായി ഇംഗ്ലണ്ടിലാവുമെന്നതിനാലാണ് ദ്രാവിഡിന് അവസരം ലഭിച്ചിരിക്കുന്നത്.

ശ്രീലങ്കൻ പര്യടനത്തിലെ ഏകദിന, ടി20 മത്സരങ്ങൾക്ക് ഇന്ത്യ യുവതാരങ്ങളുടെ ടീമിനെയാണ് അയക്കുന്നത്. വിരാട് കോലിയുടെ നേതൃത്വത്തിലുള്ള സീനിയർ ടീം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ കളിച്ച ശേഷം ഇംഗ്ലണ്ട് പരമ്പരയ്ക്കായി അവിടെ തുടരും.

മൂന്ന് ഏകദിന മത്സരവും മൂന്ന് ട്വൻറി20 മത്സരവും ആണ് ശ്രീലങ്കയിൽ കളിക്കാൻ ഉള്ളത്.

Tags:    
News Summary - Rahul Dravid to coach Team India for Sri Lanka tour

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.