കൊൽക്കത്ത: ഏപ്രിൽ ആറിന് ഈഡൻ ഗാർഡൻസിൽ നടക്കുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ലഖ്നോ സൂപ്പർ ജയന്റ്സും തമ്മിലെ ഐ.പി.എൽ മത്സരം മാറ്റിയേക്കും. ഇതുവരെ സിറ്റി പൊലീസ് മത്സരത്തിന് സുരക്ഷ ക്ലിയറൻസ് നൽകിയിട്ടില്ല. രാമനവമി ആഘോഷം നടക്കുന്നതിനാലാണിത്. ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് സ്നേഹാശിഷ് ഗാംഗുലി ഇക്കാര്യത്തിൽ പൊലീസുമായി രണ്ടുതവണ ചർച്ചകൾ നടത്തിയിരുന്നു.
എന്നാൽ, മത്സരവുമായി മുന്നോട്ടുപോകാനുള്ള ഗ്രീൻ സിഗ്നൽ പൊലീസ് നൽകിയിട്ടില്ല. മത്സരത്തിന് ആവശ്യമായ സുരക്ഷ നൽകാനാവില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പൊലീസിന്റെ സുരക്ഷയില്ലാതെ 65,000ത്തോളം കാണികളെത്തുന്ന കളി നടത്താനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. ബി.സി.സി.ഐയെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. അവരാണ് ഇതിൽ അന്തിമ തീരുമാനമെടുക്കേണ്ടത്. കഴിഞ്ഞ വർഷം രാജസ്ഥാൻ റോയൽസുമായുള്ള ഐ.പി.എൽ മത്സരവും രാമനവമിമൂലം മാറ്റിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.