വിലക്ക് നീക്കി, പന്തിൽ ഇനി ഉമിനീര് പുരട്ടാം; ഐ.സി.സി വിലക്ക് ഐ.പി.എല്ലിൽ ബാധകമല്ല

വിലക്ക് നീക്കി, പന്തിൽ ഇനി ഉമിനീര് പുരട്ടാം; ഐ.സി.സി വിലക്ക് ഐ.പി.എല്ലിൽ ബാധകമല്ല

മുംബൈ: പന്തിൽ ഉമിനീര് പുരട്ടുന്നതിനുള്ള വിലക്ക് നീക്കി ബി.സി.സി.ഐ. ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പി.എൽ) പുതിയ സീസണിൽ ബൗളർമാർക്ക് പന്ത് മിനുക്കാൻ ഉമിനീർ ഉപയോഗിക്കാം.

കോവിഡ് മഹമാരിയുടെ സമയത്ത് ഐ‌.സി.സി കൊണ്ടുവന്ന വിലക്ക് വ്യാഴാഴ്ച മുംബൈയിൽ നടന്ന ഐ.പി.എൽ ക്യാപ്റ്റൻമാരുടെ യോഗത്തിന് ശേഷം ബി.സി.സി.ഐ പിൻവലിക്കുകയായിരുന്നു.

'ക്യാപ്റ്റൻമാരോട് നിർദേങ്ങൾ ചോദിച്ചു. ഉമിനീർ നിരോധനം പിൻവലിക്കുന്നതും അതിലൊന്നായിരുന്നു. എതിർപ്പൊന്നും ഉണ്ടായിരുന്നില്ല. അത് ഒഴിവാക്കാൻ ഏകകണ്ഠമായി സമ്മതിച്ചു. ഇത് ബി.സി.സി.ഐയുടെ ആഭ്യന്തര ടൂർണമെന്റാണ്. അതിനാൽ ഞങ്ങൾ ഇവിടെ ഐ.സി.സിയുടെ മാർഗനിർദേശങ്ങൾ പാലിക്കേണ്ടതില്ല.' ബി.സി.സി.ഐ വ്യക്തമാക്കി. 

അടുത്തിടെ ഇന്ത്യൻ പേസർ മുഹമ്മദ് ഷമി ഐ.സി.സിയോട് വിലക്ക് നീക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നു. റിവേഴ്‌സ് സ്വിങ് എറിയുന്നതിലുള്ള ബുദ്ധിമുട്ടും ചൂണ്ടിക്കാണിച്ചിരുന്നു. ഇതിനെ പിന്‍തുണച്ച് മുന്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍ വെര്‍നോന്‍ ഫിലാന്‍ഡര്‍, ന്യൂസിലന്‍ഡ് പേസര്‍ ടിം സൗത്തി എന്നിവരും രംഗത്തെത്തിയിരുന്നു. 

Tags:    
News Summary - Ban lifted, this IPL bowlers can use saliva to shine ball

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.