ഐ.പി.എൽ ഈ വർഷത്തെ മെഗാലേലത്തിൽ ഇന്ത്യൻ പേസ് ബൗളർ മുഹമ്മദ് സിറാജ് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിൽ നിന്നും ഗുജറാത്ത് ടൈറ്റൻസിൽ എത്തിയിരുന്നു. 2018ൽ ആർ.സി.ബിയിലെത്തിയ ടീമുമായി മികച്ച ബോണ്ട് ഉണ്ടാക്കിയെടുത്തിരുന്നു. വിരാട് കോഹ്ലിയുടെ പ്രിയ സുഹൃത്ത് കൂടിയാണ് സിറാജ്. ഇപ്പോഴിതാ ആർ.സി.ബിയിൽ നിന്നും വിട്ടുപോകുന്നത് വൈകാരികമായിരുന്നു എന്ന് പറയുകയാണ് സിറാജ്.
'ആർ.സി.ബി വിട്ടുപോകുന്നത് എനിക്ക് ഏറെ വൈകാരികമായ കാര്യമാണ്. വിരാട് ഭായ് എന്‍റെ കരിയറിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. 2018, 2019 വർഷങ്ങളിൽ, എന്റെ മോശം സമയങ്ങളിൽ വിരാട് എന്നെ ഏറെ പിന്തുണച്ചു, എന്നെ ടീമിൽ നിലനിർത്തി. റോയൽ ചലഞ്ചേഴ്സിനൊപ്പം എന്റെ പ്രകടനം മെച്ചപ്പെട്ടു കരിയർ ഗ്രാഫ് ഉയർന്നു. ഏപ്രിൽ രണ്ടിന് ഗുജറാത്ത് ആർസിബിയെ നേരിടും, ഞാൻ ആ മത്സരത്തിലേക്ക് നോക്കുന്നു,' സിറാജ് പറഞ്ഞു.
2017ൽ സൺറൈസേഴ്സ് ഹൈദരാബാദിൽ ഐ.പി.എൽ അരങ്ങേറ്റം കുറിച്ച സിറാജ് 208ലാണ് ആർ.സി.ബിയിലെത്തുന്നത്. ആർ.സി.ബിയിൽ എട്ട് വർഷം കളിച്ച സിറാജ് 87 മത്സരത്തിൽ നിന്നും 83 വിക്കറ്റുകൾ സ്വന്തമാക്കി. കഴിഞ്ഞ ഐ.പി.എൽ മെഗാലേലത്തിലാണ് സിറാജിനെ ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കിയത്. 12.25 കോടി രൂപയ്ക്കാണ് സിറാജ് ഗുജറാത്തിൽ എത്തുന്നത്. ഇന്ത്യൻ യുവതാരം ശുഭ്മൻ ഗില്ലാണ് ഗുജറാത്ത് ടൈറ്റൻസിന്റെ നായകൻ. മാർച്ച് 25ന് നടക്കുന്ന ആദ്യ മത്സരത്തിൽ ഗുജറാത്ത് പഞ്ചാബ് കിങ്സിനെ നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.