മഹിര ശർമ്മയുമായുള്ള ഡേറ്റിംഗ് കിംവദന്തികൾ തികച്ചും അടിസ്ഥാനരഹിതം - മുഹമ്മദ് സിറാജ്

മഹിര ശർമ്മയുമായുള്ള ഡേറ്റിംഗ് കിംവദന്തികൾ തികച്ചും അടിസ്ഥാനരഹിതം - മുഹമ്മദ് സിറാജ്

ഐ.പി.എൽ പുതിയ സീസണിന് നാളെ തിരിതെളിയുമ്പോൾ കളിയിൽ നിന്നും കുറച്ച് മാറി സോഷ്യൽ മീഡിയയിൽ അൽപം തിരക്കിലാണ് ഇന്ത്യൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് സിറാജ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി നടിയും ബിഗ് ബോസ് മത്സരാർത്ഥിയുമായ മഹിര ശർമ്മയുമായി സിറാജിന് ബന്ധമുണ്ടെന്ന അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയ വഴി വളരെ പ്രചാരം നേടിയിരുന്നു. മഹിരയും അമ്മയും ഈ അവകാശവാദങ്ങൾ ആവർത്തിച്ച് നിഷേധിച്ചിട്ടുണ്ടെങ്കിലും സാമൂഹ്യ മാധ്യമങ്ങളിലെ ചർച്ചകൾ അവസാനിച്ചില്ല. തുടർന്ന് ഇന്ന് മുംബൈയിൽ നടന്ന ഒരു അവാർഡ് ദാന ചടങ്ങിൽ മഹിര പങ്കെടുത്തപ്പോൾ കാര്യങ്ങൾ കൂടുതൽ വഷളായി. ഐ.പി.എല്ലിനെയും ടീം തിരഞ്ഞെടുപ്പിനെയും കുറിച്ച് ചുറ്റും കൂടിയവർ കളിയാക്കി.

മഹിര നേരിട്ട കളിയാക്കലുകൾക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട വീഡിയോ വൈറലായി. തുടർന്ന് വിഡിയോ എടുത്തവരോട് തന്നെ കുറിച്ചുള്ള ചോദ്യങ്ങൾ ചോദിക്കരുതെന്ന് സിറാജ് അഭ്യർത്ഥിച്ചു. പോസ്റ്റിൽ താരം ആരുടേയും പേര് പരാമർശിച്ചിട്ടില്ല.

'എനിക്ക് ചുറ്റും ചോദ്യങ്ങൾ ചോദിക്കുന്നത് നിർത്താൻ ഞാൻ പാപ്പരാസികളോട് അഭ്യർത്ഥിക്കുന്നു. ഇത് പൂർണ്ണമായും അസത്യവും അടിസ്ഥാനരഹിതവുമാണ്. ഇത് അവസാനിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു' എന്ന് സിറാജ് ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചു. നിലവിൽ ഈ പോസ്റ്റ് ഇപ്പോൾ ലഭ്യമല്ല. വിമർശങ്ങളെ തുടർന്ന് പോസ്റ്റ് ഡിലീറ്റ് ചെയ്തതാകാമെന്നാണ് പറയുന്നത്.

പരിപാടിക്കിടെ, മഹിര റെഡ് കാർപെറ്റിൽ കയറിയ ഉടനെ ഫോട്ടോഗ്രാഫർമാർ തുടരെയുള്ള ചോദ്യങ്ങളുമായി മഹിരയുടെ അടുത്തേക്കെത്തി. നാളെ മുതൽ, ഐപിഎൽ ആരംഭിക്കുന്നു. നിങ്ങൾ ആരുടെ പക്ഷത്താണ്? നിങ്ങൾ ഏത് ടീമിനെ പിന്തുണയ്ക്കുന്നു? നിങ്ങളുടെ പ്രിയപ്പെട്ട ടീം ഏതാണ്? തുടങ്ങിയ ചോദ്യങ്ങളെല്ലാം അവർ ചോദിച്ചു. മറുപടി പറയുന്നതിന് മുമ്പ് തന്നെ വീണ്ടും ചോദ്യങ്ങൾ ഉയർന്നു. 'മാഡം, നിങ്ങളുടെ ഇഷ്ട്ട ടീം ഗുജറാത്താണോ? ടീമിലെ താരങ്ങൾക്കെല്ലാം സുഖമാണോ?' തുടങ്ങിയ ചോദ്യങ്ങൾ വ്യക്തിപരമായി പല പ്രശ്നങ്ങളും മഹിരക്ക് സൃഷ്ട്ടിച്ചു. ചോദ്യങ്ങൾക്കൊന്നും മറുപടി ലഭിക്കാത്തത് കൂടുതൽ ഊഹാപോഹങ്ങൾക്കിടയാക്കി.

ഈ ഊഹാപോഹങ്ങൾക്കെതിരെ സിറാജിപ്പോൾ പ്രതികരിച്ചിട്ടുണ്ട്. ഇത്തരം കിംവദന്തികളിൽ താൻ ഇടപെടുന്നില്ലെന്നും, ഗോസിപ്പുകൾ കർശനമായി നേരിടുമെന്നും സിറാജ് പറഞ്ഞു.

Tags:    
News Summary - Dating rumors with Mahira Sharma are completely baseless - Mohammed Siraj

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.