കറാച്ചി: ബാറ്റിങ്ങിന് ശ്രമകരമായ സാഹചര്യങ്ങളിലും മികവു കാട്ടുന്ന ഇന്ത്യൻ യുവതാരത്തെ പ്രകീർത്തിച്ച് മുൻ പാകിസ്ഥാൻ താരം റമീസ് രാജ. ശ്രീലങ്കക്കെതിരെ ആദ്യ ട്വന്‍റി20 ക്രിക്കറ്റ് മത്സരത്തിൽ അർധസെഞ്ച്വറി നേടി ഇന്ത്യയുടെ വിജയശിൽപിയായ സൂര്യകുമാർ യാദവാണ് റമീസ് രാജയുടെ ഇഷ്ടക്കാരനായി മാറിയത്.
രണ്ടു സിക്സും അഞ്ചു ഫോറുമടക്കം 33 പന്തിലാണ് സൂര്യകുമാർ അർധശതകം നേടിയത്. 'സൂര്യകുമാർ യാദവ് മികച്ച ഇന്നിങ്സാണ് കാഴ്ചവെച്ചത്. അവൻ കളിക്കുന്നതു കാണുേമ്പാൾ ഇന്ത്യക്കുവേണ്ടി ആദ്യസീസണിലാണ് കളത്തിലിറങ്ങുന്നതെന്ന് തോന്നുന്നേയില്ല. രാജ്യാന്തര ക്രിക്കറ്റിൽ വരവറിയിച്ചതേയുള്ളൂവെങ്കിലും വളരെ പക്വമാണവന്‍റെ ശൈലി. കൃത്യമായ താളത്തിലും ക്ഷണത്തിലും വലിയ റിസ്കുകളെടുക്കാതെ ക്രീസിൽ മുേമ്പാട്ടുപോവുകയെന്നത് തീർച്ചയായും ബുദ്ധിമുേട്ടറിയതാണ്. േസ്ലാവർ ബാളായാലും യോർക്കറോ ബൗൺസറോ ആയാലും അതൊന്നും അവനെ ആകുലപ്പെടുത്തുന്നില്ലെന്നത് ശ്രദ്ധേയമാണ്. ആക്രമണത്തിന് പലവിധ ഉപാധികൾ അവെന്റ പക്കലുണ്ട്.' -സൂര്യകുമാറിന്‍റെ കേളീശൈലിയെ റമീസ് രാജ വിലയിരുത്തുന്നു.
'ക്രീസിൽ മാനസികമായി കരുത്തനാണവൻ. 34 പന്തിൽ 50 തികക്കുകയെന്നത് ശ്രമകരമായ സാഹചര്യത്തിലാണ് അവനത് സ്കോർ െചയ്യുന്നത്. ബാറ്റുചെയ്യാൻ ബുദ്ധിമുേട്ടറിയ വിക്കറ്റായിരുന്നു അത്. അതുകൊണ്ടുതന്നെ ടോപ് ക്വാളിറ്റി ഇന്നിങ്സായിരുന്നു സൂര്യകുമാറിേന്റത്. സ്ഥിരതയാർന്ന പ്രകടനവും കാഴ്ചവെക്കുന്നു. അവസരങ്ങൾക്കൊത്ത് മാറേണ്ടതിനാൽ വൈറ്റ് ബാൾ ക്രിക്കറ്റിൽ സ്ഥിരത നിലനിർത്തുകയെന്നത് വളരെ കടുപ്പമേറിയതാണ്. വലിയ റിസ്കില്ലാതെ അവൻ അവസരങ്ങൾക്കൊത്ത് കളിക്കുന്നു. ഷോട്ടുകളുടെ ഒരു നിര തന്നെ അവന്‍റെ ആവനാഴിയിലുണ്ട്. ഗ്രൗണ്ടിന് പുറത്തേക്ക് സിക്സ് പറത്താനും ഗ്രൗണ്ട് ഷോട്ടുകൾ ഉതിർക്കാനും ഒരുപോലെ കഴിയും. തീർച്ചയായും അവനൊരു മികച്ച കണ്ടെത്തലാണ്' -റമീസ് രാജ ഇന്ത്യൻ യുവതാരത്തെ പുകഴ്ത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.