ഇന്ത്യ-ന്യൂസിലാൻഡ് രണ്ടാം ടെസ്റ്റ് മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. ആദ്യ ദിനം ന്യൂസിലാൻഡ് 259 റൺസിന് പുറത്തായിരുന്നു മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ നായകൻ രോഹിത് ശർമയുടെ വിക്കറ്റ് ന്യൂസിലാൻഡ് നേടി. മത്സരത്തിനിടെ കമന്‍ററി ബോക്സിൽ ഇതിഹാസ താരങ്ങളായ വിരാട് കോഹ്ലിയുടെയും സചിൻ ടെണ്ടുൽക്കറിന്‍റെയും നെറ്റ്സ് സെഷനെ കുറിച്ച് സംസാരിച്ചിരുന്നു. മുൻ ഇന്ത്യൻ താരങ്ങളായ ദിനേഷ് കാർത്തിക്കും രവി ശാസ്ത്രിയുമാണ് ഇതേ കുറിച്ച് സംസാരിച്ചത്.
വിരാട് കോഹ്ലിയുടെ നെറ്റ് സെഷനെ പറ്റിയും ബൗളർമാരെ നേരിട്ടതിന് ശേഷം ഇന്ത്യൻ കോച്ചിങ് സ്റ്റാഫുകളെയും വിരാട് നേരിടുമെന്നും ഒരുപാട് നേരം നെറ്റ്സിൽ ചിലവഴിക്കുമെന്നും കാർത്തിക്കും ശാസ്ത്രിയും ഒരേപോലെ അഭിപ്രായപ്പെട്ടു. പറഞ്ഞു. ഇതിനിടെയാണ് ശാസ്ത്രി സചിനെ കുറിച്ച് സംസാരിക്കുന്നത്. വിരാടിൽ നിന്നം വ്യത്യസ്തമാണ് സചിന്‍റെ രീതി. അദ്ദേഹത്തിന്‍റെ പാന്‍റിനുള്ളിൽ ഉറുമ്പുകൾ ഉള്ളത് പോലെയാണ് പെരുമാറ്റവും രീതികളും എന്നാണ് ശാസ്ത്രി പറയുന്നത്.
'സചിന്‍റെ പാന്‍റിനുള്ളിൽ ഉറുമ്പുള്ളത്പോലെയാണ് അദ്ദേഹം തന്‍റെ ചെറുപ്പകാലത്ത്. അതായത് നെറ്റ്സിൽ ബാറ്റിങ് കഴിഞ്ഞാൽ ഉടനെ ബൗളിങ് ചെയ്യാൻ തുടങ്ങും അല്ലെങ്കിൽ ഫീൽഡിങ് ഡ്രിൽസ് ചെയ്തുകൊണ്ടിരിക്കും. സചിനെ അടക്കി നിർത്താൻ സാധിക്കില്ല,' ശാസ്ത്രി പറഞ്ഞു.
സചിന്‍റെ കാലഘട്ടത്തിൽ ഇന്ത്യക്കായും ആഭ്യന്തര ക്രിക്കറ്റിൽ മുംബൈക്കായും ശാസ്ത്രി കളിച്ചിട്ടുണ്ട്. വിരാട് ഇന്ത്യൻ ടീമിന്‍റെ നായകൻ ആയിരുന്നപ്പോൾ ഒരുപാട് കാലം ടീമിന്‍റെ പരിശീലകനായും ശാസ്ത്രിയുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.